കുളനട മേഖല : പൊതുവിദ്യാലയ സംരക്ഷണത്തിന്
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ രക്ഷാധികാരിയും വാർഡ് മെമ്പർ ശ്രീദേവി ടോണി ചെയർപേഴ്സനായും പി എസ് ജീമോന്‍ കൺവീനറായുമുള്ള പതിനൊന്ന് അംഗ സ്കൂൾ സംരക്ഷണ സമിതിയുംഅക്കാദമിക പിന്തുണ നൽകുന്നതിന് ഡോ.ടി പി കലാധരൻ കൺവീനറായുള്ള 9 അംഗ അക്കാദമിക് കൗൺസിലും തെരഞ്ഞെടുത്തു .
08/07/2023
ഗവ. ജി വി എൽ പി സ്കൂൾ മെഴുവേലി ഇനി പൂർവ വിദ്യാർത്ഥികളുടെ ഒരുമയുടെ തണലിൽ …
പത്തനംതിട്ട: മെഴുവേലി ഗവ. ജി വി എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ യോഗം ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടന്നു.പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടുകൂടി 50ൽ കൂടുതൽ പൂർവ വിദ്യാർത്ഥികളുംവിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ എല്ലാവരും സ്കൂളുമായുള്ള ബന്ധവും അവരുടെ അനുഭവവും പങ്കിട്ടു.കൊച്ചു സ്കൂൾ എന്ന വികാരം ആ അനുഭവ വിവരണത്തിൽ തുടരെ കാണാമായിരുന്നു.
സ്കൂളിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവരും ആശങ്കാകുലരായി.തുടർന്ന് സ്കൂൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വിപുലമായ ചർച്ചയും അഭിപ്രായവും യോഗത്തിൽ ഉണ്ടായി. ഈ അധ്യയന വർഷംഅഞ്ചു കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൻറെ അവസ്ഥ പ്രധാനാധ്യാപിക സരിത വി എസ് യോഗത്തിൽ വിശദമാക്കി.
ഈ അവസ്ഥയിൽ നിന്നും സ്കൂളിനെ സംരക്ഷിക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് പൂർവവിദ്യാർത്ഥികളും വിദ്യാഭ്യാസ പ്രവർത്തകരും അഭിപ്രായപ്പെട്ടു.
മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ രക്ഷാധികാരിയും വാർഡ് മെമ്പർ ശ്രീദേവി ടോണി ചെയർപേഴ്സനായും പി എസ് ജീമോന്‍ കൺവീനറായുമുള്ള പതിനൊന്ന് അംഗ സ്കൂൾ സംരക്ഷണ സമിതിയും അക്കാദമിക പിന്തുണ നൽകുന്നതിന് ഡോ.ടി പി കലാധരൻ കൺവീനറായുള്ള 9 അംഗ അക്കാദമിക് കൗൺസിലും തെരഞ്ഞെടുത്തു .ഈ രണ്ട് സമിതികളുടെയും സംയുക്ത യോഗം ജൂലൈ മാസം 20-ാം തീയതി കൂടുവാൻ തീരുമാനിച്ച് ഇനിയും എല്ലാവരും ഒത്തു കൂടാമെന്ന് ഹൃദയത്തിൽ കുറിച്ച് 12:30 ന് പിരിഞ്ഞു.