എല്ലാ സ്കൂളുകളിലും യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി

0

മാസികപ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും യുറീക്ക, ശാസ്ത്രകേരളം , ശാസ്ത്ര ഗതി എന്നിവ എത്തിക്കുന്നതിന് മെഴുവേലി സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ പദ്ധതി

06/07/2023

പത്തനംതിട്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുളനട മേഖല പ്രവർത്തകയോഗം  ഉള്ളന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പരിഷത്തിന്റെ സയൻസ് സെൻററിൽ മേഖലാ പ്രസിഡൻറ് ശ്രീമതി സുഷമ രാജേന്ദ്രൻ അധ്യക്ഷതയിൽ ചേർന്നു.പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസവിഷയ സമിതി കൺവീനർ ഡോ.ടി പി കലാധരൻ മുഖ്യാതിഥിയായി. മേഖലയിൽ നടക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിക്കുകയും അവ ചർച്ചയ്ക്ക് വയ്ക്കുകയും ചെയ്തു.മേഖലാ സെക്രട്ടറി പി എസ് ജീമോൻ സ്വാഗതവും മേഖലാ ട്രഷറർ ജയ സി കെ നന്ദിയും രേഖപ്പെടുത്തി.
ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പി ആർ ശ്രീകുമാർ , വിഎസ് ബിന്ദകുമാർ ,സുജ ടീച്ചർ പി എസ് ജയചന്ദ്രൻ സാർ , ലത സി കെ ,സണ്ണി വർഗീസ് എന്നിവർ സംസാരിച്ചു.

മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി മെഴുവേലിപഞ്ചായത്തിലെ രണ്ടാം വാർഡ് മാലിന്യ വിമുക്തമാക്കുന്നതിന്റെ പ്രവർത്തനങ്ങൾ ,
ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന വിദ്യാഭ്യാസ പ്രതിരോധ കൺവെൻഷനിലും തുടർന്ന് നടക്കുന്ന ജില്ലാ ജാഥകളിലും മികച്ച പങ്കാളിത്തം , കൺവെൻഷനിൽമേഖലാ വിദ്യാഭ്യാസ വിഷയ സമിതി അംഗങ്ങളെ പങ്കെടുപ്പിക്കുക, മാസികപ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവ എത്തിക്കുന്നതിന് മെഴുവേലി സർവീസ് സഹകരണ ബാങ്കിൻറെ സഹായത്തോടെ പദ്ധതി എന്നിവ ആവിഷ്ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *