ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ലഹരി ഉപയേഗത്തെ പ്രതിരോധിക്കുക: കുന്ദമംഗലം മേഖലാ സമ്മേളനം

0

പൂവാട്ടുപറമ്പ് :  കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്ദമംഗലം മേഖലാ സമ്മേളനം പൂവാട്ടുപറമ്പിൽ നടന്നു. യുവസമിതി പ്രവർത്തകരായ ആർദ്ര, നവ്യ , കാവ്യ എന്നിവരുടെ സ്വാഗത ഗാനാലാപനത്തോടെ സമ്മേളനത്തിന് തുടക്കമായി.
ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ അനിൽ കുമാർ പി.പി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.എം. രാമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ മീരാഭായ് സംഘടനാ രേഖ അവതരിപ്പിച്ച്
സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂവ്വാട്ടുപറമ്പ് യൂണിറ്റ് സെക്രട്ടറി അഭിരാമി ഇ നന്ദി പ്രസംഗം നടത്തി.

തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ
മേഖല ജോയിൻ്റ് സെക്രട്ടറി ശശിധരൻ പി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അനിൽ കുമാർ യു.കെ അദ്ധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി സി സദാശിവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബിന്ദു പി കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.കെ ചന്ദ്രൻ പ്രതിനിധികളെ അഭിസംബോധന ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ഇ.ടി സുജാത, ജില്ലാ കമ്മിറ്റി അംഗം എം പ്രീത എന്നിവരും പങ്കെടുത്തു.

പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക്, സംഘടനാ രേഖ എന്നിവയുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകളുടെ ക്രോഡീകരണത്തോട്
മേഖലാ സെക്രട്ടറി സി സദാശിവൻ, ട്രഷറർ ബിന്ദു പി.കെ., ജില്ലാ വൈസ് പ്രസിഡണ്ട് എ.പി പ്രേമാനന്ദ് എന്നിവർ പ്രതികരിച്ചു.

ജില്ലാ കമ്മിറ്റി അംഗം ഇ അബ്ദുൾ ഹമീദ് തെരഞ്ഞടുപ്പ് നടപടികൾ നിയന്ത്രിച്ചു. കെ ഗണേശൻ പുതിയ മേഖലാ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. മേഖലാ ഭാരവാഹികളായി അനിൽകുമാർ യു കെ -പ്രസിഡണ്ട്, സിന്ധു കുരുടത്ത് -വൈസ് പ്രസിഡണ്ട്, സി സദാശിവൻ – സെക്രട്ടറി, ബിന്ദു പി കെ – ജോയിൻ്റ് സെക്രട്ടറി, ശ്രീകുമാർ പി – ട്രഷറർ എന്നിവരെയും
ഇൻ്റേണൽ ഓഡിറ്ററായി കെ.കൃഷ്ണൻകുട്ടിയെയും സമ്മേളനം തെരഞ്ഞെടുത്തു.
ഏപ്രിൽ 5, 6 തീയ്യതികളിൽ നടക്കുന്ന ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പൂവ്വാട്ടുപറമ്പ് യൂണിറ്റ്

പ്രസിഡണ്ട് അയന കെ.പി നന്ദി പറഞ്ഞു.
മേഖലാ കമ്മിറ്റി അംഗം ആർദ്ര അനിൽ സ്വാഗത സംഘത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ശശിധരൻ പി സമാപന ഗാനം ആലപിച്ചു.

ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിച്ച് ലഹരി ഉപയോഗത്തെ പ്രതിരോധിക്കുക, അന്ധവിശ്വാസ അനാചാര ചൂഷണ നിരോധന നിയമം നടപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കുക എന്നീ രണ്ട് പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

147 പേർ സമ്മേളനത്തിൽ പങ്കെടുത്തു. പി ബാലൻ, ഭാഗീഷ് ഇ കെ , ശ്രീദത്ത് പി.എസ്, എ.പി പ്രേമാനന്ദ് എന്നിവർ ഗാനങ്ങൾ ആലപിച്ചും കവിതകൾ ചൊല്ലിയും സമ്മേളനം സർഗ്ഗാത്മകമാക്കി.
ശാസ്ത്രഗതി മാർച്ച് ലക്കം എം.പി പതിപ്പ് 30 എണ്ണം സമ്മേളനത്തിൽ പ്രചരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *