കുട്ടനാട് മേഖല സംയുക്ത മേഖല കമ്മറ്റി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടനാട് മേഖല സംയുക്ത മേഖല കമ്മറ്റി 2023 ജൂണ്‍ 10 ന് മങ്കൊമ്പ് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുട്ടനാട് മേഖല സംയുക്ത മേഖല കമ്മറ്റി 2023 ജൂണ്‍ 10 ന് മങ്കൊമ്പ് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്നു. മേഖലാ പ്രസിഡണ്ട് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. മേഖലാ വാർഷിക റിപ്പോർട്ട് ബി ജയകുമാറും ജില്ലാ വാർഷിക റിപ്പോർട്ട് കെ.പി. അരവിന്ദകുമാറും അവതരിപ്പിച്ചു. മേഖലയുടെ ബാദ്ധ്യത സംബന്ധിച്ച അവസ്ഥ ട്രഷറർ ടി ജ്യോതി റിപ്പോർട്ട് ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ പി റ്റി ജോസഫ് ടി ആർ രാജ്മോഹൻ ടി.മനു ജയൻ ചമ്പക്കുളം ശാലിനി പ്രഭാസുതൻ എന്നിവർ സംസാരിച്ചു.
ജില്ലാ പ്രവർത്തകയോഗത്തിൽ മുഴുവൻ മേഖല കമ്മറ്റിയംഗങ്ങളും യൂണിറ്റ് ഭാരവാഹികളും പങ്കെടുക്കും, അതാത് യൂണിറ്റുകളിലെ ഭാരവാഹികളും പ്രധാന പ്രവർത്തകരും മേഖലാ ഭാരവാഹികളും അംഗങ്ങളെ സന്ദർശിക്കും, അംഗത്വം പുതുക്കുന്നതോടൊപ്പം മാസികയും സുവനീറും ചേർക്കും., എടത്വ നീലമ്പേരൂർ മുട്ടാർ എന്നീ കേന്ദ്രങ്ങളിൽ സൗഹൃദ കൂട്ടായ്മ ജൂലൈ മാസത്തിൽ സംഘടിപ്പിച്ച് പുതിയ യൂണിറ്റുകൾ രൂപികരിക്കും, അതിലൂടെ പുതിയ അംഗങ്ങളെ കണ്ടെത്തി ലക്ഷ്യം കൈവരിക്കും., വാർഷികങ്ങൾ നടക്കാത്ത യൂണിറ്റുകളിൽ കൺവൻഷൻ നടത്തും, ഓരോ യൂണിറ്റിലും കാലാവധി കഴിഞ്ഞ മാസികൾ പുതുക്കുന്നതോടൊപ്പം കുറഞ്ഞത് പത്ത് മാസികാ വരിക്കാരെ കണ്ടെത്തി യൂണിറ്റ് ഏജൻസികൾ തുടങ്ങും, ഓരോ യൂണിറ്റുകളിലും ലിസ്റ്റ് തയ്യാറാക്കി സുവനീർ ടാർജറ്റിലെത്തിക്കും, തൻവർഷ ബാദ്ധ്യത അംഗത്വ പ്രവർത്തനത്തിന് ശേഷം തീർക്കും, മുൻവർഷ ബാദ്ധ്യത ഘട്ടംഘട്ടമായി കുറയ്ക്കും, ശാസ്ത്രം തെരുവിൽ സംസാരിക്കുന്നു പരിപാടി കൈനകരി ചമ്പക്കുളം രാമങ്കരി യൂണിറ്റുകളിലെ വായനശാലകൾ കേന്ദ്രീകരിച്ചും നീലംപേരൂരും നടത്തും എന്നീ തീരുമാനങ്ങള്‍ കൈക്കൊണ്ടു.
മേഖലാ വിഷയസമിതി കൺവീനർമാരെ യോഗം തിരഞ്ഞെടുത്തു : വിദ്യാഭ്യാസം – പി.റ്റി. .ജോസഫ്, പരിസരം – എം.ജയചന്ദ്രൻ, ജന്റർ – പ്രസന്ന സതീഷ്ണകുമാർ, ആരോഗ്യം – ശാലിനി, കലാ സാംസ്കാരികം – പ്രഭാസുതൻ, മാസിക – ബി. ജയകുമാർ, വിജ്ഞാനോത്സവം / ബാലവേദി – എസ്. ജതീന്ദ്രൻ.
യോഗത്തിന് ബി.ജയകുമാർ സ്വാഗതവും എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു.