ലോക പരിസ്ഥിതി ദിനാചരണം വെള്ളൂർ യൂണിറ്റ്(കടുത്തുരുത്തി മേഖല ).
ലോക പരിസ്ഥിതി ദിനാചരണം വെള്ളൂർ യൂണിറ്റ്(കടുത്തുരുത്തി മേഖല ).
ലോക പരിസ്ഥിതി ദിന പരിപാടികൾ മേവെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിൽ(KMHS)വെള്ളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ 5 ന് നടത്തി. ഹൈസ്കൂൾ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ പരിസ്ഥിതി ബോധവത്കരണ വീഡിയോ സ്ലൈഡ് പ്രസന്റേഷൻ, സ്കൂൾ HM ശ്രീമതി ഗീത മാഡത്തിന്റെ അമുഖ പ്രസംഗത്തോടെ ഉച്ചകഴിഞ്ഞു 2.00 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. 107 കുട്ടികൾ പങ്കെടുത്തു. വെള്ളൂർ യൂണിറ്റിൽ നിന്നും ശ്രീ പി. എൻ രാജു, ശ്രീ. രമേശൻ. സി. എ, ശ്രീ. സി. പി. രാജു, ശ്രീ. കുഞ്ഞുമോൻ കെ. കെ എന്നിവർ പങ്കെടുത്തു.ഈ പ്രസന്റേഷനിലൂടെ, പരിസ്ഥിതി എന്താണ്, പ്രശ്നങ്ങൾ എന്തൊക്കെ, കാരണങ്ങൾ, പ്രത്യാഘാതങ്ങൾ, പരിഹാരങ്ങൾ, ഓരോ വ്യക്തിയുടെയും കടമകൾ ഉത്തവാദിത്വങ്ങൾ എന്നിവ, കുട്ടികളെ ബോധ്യപ്പെടുത്തി. അതിനു ശേഷം വിവരിച്ച കാര്യങ്ങളെ ബന്ധപ്പെടുത്തി ഒരു ചോദ്യോത്തര പരിപാടിയും സമ്മാനവിതരണവും നടന്നു. കുമാരി ആവണി ശ്രീകാന്ത് കുട്ടികൾക്കുവേണ്ടി അഭിപ്രായവും ടീച്ചർമാർ നന്ദിയും പറഞ്ഞു 3.30നു പരിപാടി അവസാനിച്ചു.