05/06/24 തൃശൂർ

പരിഷത്ത് കോലഴി മേഖലാതല പരിസരദിനാഘോഷം മുളങ്കുന്നത്തുകാവ് കലാസമിതി എൽ.പി.സ്കൂളിൽ നടന്നു. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ദേവസ്സി ദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. നാം ജീവിക്കുന്ന ഭൂമിയെ കാത്തു സംരക്ഷിക്കാനുള്ള ചുമതല നമുക്കാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പരിഷത്ത് കേന്ദ്ര നിർവാഹകസമിതി മുൻ അംഗം ടി.സത്യനാരായണൻ പരിസരദിനസന്ദേശം നൽകി. പി.വി.സൈമി പരിസരദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കലാസമിതി സ്കൂൾ പ്രധാനാധ്യാപിക പി.ആർ ദുർഗ്ഗ, പുഴയ്ക്കൽ ബി.ആർ.സി.കോഡിനേറ്റർ പി.കെ.ബിൽക്കി, പരിഷത്ത് മേഖലാസെക്രട്ടറി വി.കെ.മുകുന്ദൻ, ബാലവേദി ജില്ലാചെയർമാൻ ഡോ.അദിൽ.എ, ജില്ലാകമ്മിറ്റി അംഗം ഐ.കെ.മണി എന്നിവർ കുട്ടികളോട് സംവദിച്ചു.
പ്രശസ്ത പക്ഷിനിരീക്ഷകനായ ഇന്ദുചൂഡനെപ്പറ്റി സുരേഷ് ഇളമൺ നിർമ്മിച്ച ഡോക്യുമെൻ്ററി ചിത്രവും കുട്ടികൾ തയ്യാറാക്കിയ ചുമർചിത്രങ്ങളും പ്രദർശിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
പരിഷത്ത് പ്രവർത്തകരായ എം.എൻ.ലീലാമ്മ, കെ.വി.ആൻ്റണി, ടി.എൻ.ദേവദാസ് , എ.ദിവാകരൻ എന്നിവരും അധ്യാപകരായ കെ.ജി.ബിന്ദു , സി.ഗീത, കെ.മിനി എന്നിവരും നേതൃത്വം നൽകി. 100 ഓളം കുട്ടികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *