ലൂക്ക സയൻസ് കലണ്ടർ പ്രകാശനം ചെയ്തു

0

തിരുവനന്തപുരം:

നവംബർ 16-നു തിരുവനന്തപുരം വിമൻസ് കോളെജിൽ നടക്കുന്ന ‘കേരള സയൻസ് സ്ലാം 2024’-നു മുന്നോടിയായി ജീവപരിണാമത്തിന്റെ കഥ പറയുന്ന ‘ലൂക്ക സയൻസ് കലൻഡർ’ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ജെ. എസ്. അനിലയും ശാസ്ത്രസാഹിത്യപരിഷത്ത് മുൻ പ്രസിഡന്റ് ബി. രമേശും ചേർന്ന് കോളെജ് യൂണിയൻ ചെയർപേഴ്സൺ ഫിദ എ. ഫാത്തിമയ്ക്കു നല്കി പ്രകാശനം നിർവ്വഹിച്ചപ്പോൾ 12 മാസത്തെ പ്രതിനിധീകരിച്ച് 12 വിദ്യാർത്ഥിനികളും കലൻഡറുമായി ഒപ്പം ചേർന്നു. കോളെജ് യൂണിയനാണ് പരിപാടി സംഘടിപ്പിച്ചത്.

 

ഓരോ വിദ്യാർത്ഥിനിയും അവർ പ്രദർശിപ്പിച്ച മാസത്തിലെ കലൻഡർ വിശേഷങ്ങൾ പരിചയപ്പെടുത്തി. തുടർന്ന് ലൂക്ക കലൻഡറിനെയും സയൻസ് സ്ലാമിനെയും പറ്റിയുള്ള ലഘു അവതരണങ്ങൾ നടന്നു. നവംബർ ഏഴിനെ ശാസ്ത്രചരിത്രത്തിൽ അടയാളപ്പെടുത്തിയ നൊബേൽ ജേതാക്കളായ സി. വി. രാമൻ, മേരി ക്യൂറി എന്നിവരുടെ ജന്മദിനം ശാസ്ത്രദിനമായി ആചരിച്ച് ഇരുവരെയും അനുസ്മരിച്ചു. ഫിസിക്സ് വകുപ്പിലെ ഡോ. എൻ. ജി. നിഷ സി. വി. രാമൻ അനുസ്മരണപ്രഭാഷണം ചെയ്തു.

സയൻസ് സ്ലാമിന്റെ ധനശേഖരണാർത്ഥം ലൂക്ക സയൻസ് കലൻഡർ പ്രചരിപ്പിക്കുന്ന പ്രവർത്തനത്തിനു യോഗം തുടക്കം കുറിച്ചു. ഇക്വാക് (IQAC) കോർഡിനേറ്റർ ഡോ. എസ്. കെ. ഗോഡ്വിൻ, ഡോ. എസ്. ശ്യാം കുമാർ, പിടിഎ സെക്രട്ടറി ഡോ. സുനിജ ബീഗം, കോളെജ് യൂണിയൻ ചെയർപേഴ്സൺ ഫിദ എ. ഫാത്തിമ, ജനറൽ സെക്രട്ടറി എസ്. അമൃതശ്രീ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *