മാടായിപ്പാറയുടെ ജൈവവൈവിധ്യം പാഠപുസ്തകമാക്കി മാറ്റി പഠനവുമായി ശാസ്ത്ര സാഹിത്യപരിഷത്ത്

0

മാടായി :ജൈവ വൈവിധ്യ കലവറയായ മാടായിപ്പാറയിൽ കേരള ശാസ്താ സാഹിത്യ മാടായി മേഖലയുടെ ആഭിമുഖ്യത്തിൽ മഴ ക്യാമ്പ് സംഘടിപ്പിച്ചു ജൈവ വൈവിധ്യ കലവറയായ മാടായിപ്പാറയിൽ മഴ ക്യാമ്പിൻ്റെ വിദഗ്ദരുടെ വൈവിധ്യമാർന്ന ക്ലാസ് സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാളുമായ ഡോ.ഖലീൽ ചൊവ്വ പാറയിലെ സസ്യ വൈവിധ്യത്തെ കുറിച്ച് പരിചയപ്പെടുത്തി ഉദ്ഘാടനം ചെയ്തു പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം വിനോദ് കുമാർ.കെ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഡിനേറ്റർ പ്രസാദ് പി.വി സ്വാഗതവും മേഖലാ കമ്മറ്റി അംഗം രവീന്ദ്രൻ തിടിൽ നന്ദിയും പറഞ്ഞു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ജയശ്രീ പി.വി.ക്യാമ്പ് അവതരണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ടി.എം. പുഷ്പവല്ലി,മേഖലാ സെക്രട്ടറി
ഹരീഷ്.കെ.വി,മേഖലാ പ്രസിഡണ്ട് മോഹൻകുമാർ,എം വി.ലക്ഷ്മണൻ പി.വി,വിശ്വനാഥൻ പി.കെ, വി.വി.പ്രദീപൻ എന്നിവർ സംസാരിച്ചു.സുരേന്ദ്രൻ അടുത്തില ജന്തു വൈവിധ്യത്തെ പരിചയപ്പെടുത്തി ക്ലാസ് കൈകാര്യം ചെയ്തു.പാരിസ്ഥിതി പ്രശ്നങ്ങൾ എന്ന വിഷയത്തിൽ സന്തോഷ് കുമാർ.ഇ.വിയും,ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ പ്രസാദ് പി.വി.യും ക്ലാസ് എടുത്തു.കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട ബാലവേദി പ്രവർത്തകരും യുവസമിതി പ്രവർത്തകരും മാടായി മേഖലയുടെ ബാലവേദി പ്രവർത്തകരുമായി 200 പേർ ഒത്തുചേർന്നു. കൂട്ടത്തിൽ കുട്ടികളുമായി പാട്ടും കളിയുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജോ. സെക്രട്ടറി ബിജു നെടുവാലൂർ ഉണ്ടായി.മാടായി പാറയിലെ ജൈവവൈവിധ്യ സമ്പത്ത് പുതിയ തലമുറയെ പരിചയപ്പെടുത്താനും അതുവഴി ജൈവവൈദ്യ സംരക്ഷണ പ്രവർത്തകർ പ്രശ്നങ്ങൾ മനസ്സിലാക്കാനുമാണ് മഴ ക്യാമ്പുകൾ സംഘടിപ്പിച്ചത്.രാവിലെ വള്ളിക്കെട്ടിൽ നിന്ന് ആരംഭിച്ച് ജൂതകുളം, വടുകുന്ദതടാകം, തെക്കിനാക്കാൻ കോട്ട എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് പഠനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *