കണ്ണൂർ :ജനകീയ ആരോഗ്യത്തിനായി പോരാടണമെന്നും പ്രതികൂലമാണെങ്കിൽ പ്രതി രോധിച്ച് തിരുത്തണമെന്നും പ്രമുഖ ജനകീയ ആരോഗ്യ പ്രവർത്തകൻ ഡോ.ബി.ഇക്ബാൽ അഭിപ്രായപ്പെട്ടു. ജനകീയ ആരോഗ്യ പ്രസ്ഥാനത്തിൻ്റെ അരനൂറ്റാണ്ട് എന്ന വിഷയത്തിൽ ഡോ. സഫറുള്ള ചൗധരി അനുസ്മരണവും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ആരോഗ്യ പ്രവർത്തക സംഗമവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ഇക്ബാൽ. സാർവ്വദേശീക ഐക്യദാർഢ്യവും സുശക്തമായ ശാസ്ത്രവും ചേർന്നാലേ ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനാവു. ലഭ്യം ,പ്രാപ്തം, പ്രാപ്യo ഇത് നേടിയെടുക്കേണ്ടതുണ്ട്. അന്തർദേശീയ ദേശീയ ജനകീയാരോഗ്യ പ്രവർത്തനങ്ങളോട് കണ്ണി ചേർന്ന് കൊടുത്തും വാങ്ങിയുമാണ് കേരള ആരോഗ്യം വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ ഉണ്ണികൃഷ്ണന്‍, (ഐഎംഎ )

സാജന്‍ വി പി, (കെജിഎന്‍എ)

വിനോദ് കുമാര്‍ പി, (കെജിപിഎ)

ഉമേഷ് എം കെ, (കെഎച്ച്എസ്എല്‍ടിഎ)

അനുരൂപ് രാജ, (കെഎംഎസ്ആര്‍എ)

ശ്രീവിദ്യ ജി, (കെജജെപിഎച്ച്എന്‍&എസ്.യു )

രാധാകൃഷ്ണന്‍ പി, (കെഎച്ച്ഐഒ)

ഹരിദാസന്‍ കെ, (ജെഎസ്എ)

എന്നിവർ പ്രതികരിച്ച് സംസാരിച്ചു. വി.ടി. നാസർ സംസ്ഥാന ആരോഗ്യ വിഷയ സമിതിപ്രവർത്തനത്തെപ്പറ്റി വിശദീകരിച്ചു. കെ പ്രമോദ് കുമാർ ജില്ലാതല ആസൂത്രണം അവതരിപ്പിച്ചു. ഡോ : സരിൻ എസ് എം അധ്യക്ഷത വഹിച്ച പരിപാടിക്ക് സതീശൻ കസ്തൂരി സ്വാഗതവും പി കെ സുധാകരൻ മാസ്റ്റർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *