മഞ്ചേരി മേഖല സമ്മേളനം ഓൺലൈനായി നടന്നു

0

മഞ്ചേരി മേഖല സമ്മേളനം ഓൺലൈനായി നടന്നു.

മലപ്പുറം: മഞ്ചേരി മേഖല സമ്മേളനം ഓൺലൈനായി നടന്നു. ശാസ്ത്രബോധവും പൗരസമൂഹവും എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് ഡോ. അനിൽ ചേലേമ്പ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം സജി ജേക്കബ് സംഘടനാ രേഖ അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി കെ കെ ദിനേശ്, ട്രഷറർ കെ കെ ജോർജ്ജ് മാസ്റ്റർ എന്നിവർ അവതരിപ്പിച്ച റിപ്പോർട്ട്, വരവ്- ചെലവ് കണക്ക് എന്നിവ ചർച്ചകൾക്ക് ശേഷം കൗൺസിൽ അംഗീകരിച്ചു.

ലക്ഷദ്വീപ്: ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുക, കോവിഡ് വാക്സിൻ: കേന്ദ്ര സർക്കാർ  ക്രിയാത്മകമായി ഇടപെടുക, പന്തല്ലൂർ മലയിൽ ക്വാറി തുടങ്ങാനുള്ള നീക്കം അവസാനിപ്പിക്കുക, പന്തല്ലൂർ മലയെ സംരക്ഷിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ജില്ലാ കമ്മറ്റിയംഗം അഡ്വ. അനൂപ് പറക്കാട്ട് പ്രമേയങ്ങൾ അവതരിപ്പിച്ചു.

അടുത്ത വർഷത്തേക്കുള്ള മേഖലാ കമ്മറ്റി തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ജലീൽ എടവണ്ണ നിയന്ത്രിച്ചു. ഭാവി പ്രവർത്തനങ്ങൾ ജില്ലാ കമ്മറ്റിയംഗം കെ കെ പുരുഷോത്തമൻ മാസ്റ്റർ അവതിപ്പിച്ചു. പുതിയ മേഖലാ സെക്രട്ടറി സുന്ദരൻ ചെമ്പ്ര നന്ദി പറഞ്ഞു. ഭാരവാഹികളായി കെ കെ ദിനേശ് (പ്രസിഡണ്ട്), വത്സല ടീച്ചർ, പി നാരായണൻ (വൈസ് പ്രസിഡണ്ടുമാർ), സുന്ദരൻ ചെമ്പ്ര (സെക്രട്ടറി), സഗി ടീച്ചർ, ഉണ്ണികൃഷ്ണൻ മംഗലശ്ശേരി (ജോയിൻ്റ് സെക്രട്ടറിമാർ), കെ കൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *