പുത്തൻചിറ മേഖലാ സമ്മേളനം ഓൺലൈനിൽ

0

പുത്തൻചിറ മേഖലാ സമ്മേളനം ഓൺലൈനിൽ നടന്നു.

തൃശ്ശുർ : പുത്തൻചിറ മേഖലാ സമ്മേളനം ഓൺലൈനിൽ നടന്നു. ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ജോ. സെക്രട്ടറി നിഖിൽ സുധീഷ് അനുശോചനം രേഖപ്പെടുത്ത്. വിട്ടു പിരിഞ്ഞ പരിഷത്ത് അംഗങ്ങൾ, മുതിർന്ന പ്രവർത്തകരായിരുന്ന എം കെ ചന്ദ്രൻ, പ്രൊ. സി ജെ ശിവശങ്കരൻ, സുന്ദർലാൽ ബഹുഗുണ, രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിൽ നിന്ന് വിട്ടുപിരിഞ്ഞവർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. മേഖലാ പ്രസിഡൻ്റ്  എ പി പോൾ അധ്യക്ഷതനായി.

മേഖല സെക്രട്ടറി വി കെ ഗോപി പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ പി ഡി ജയരാജും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം എസ് ജയചന്ദ്രൻ (പ്രസിഡൻ്റ് ), ടി ആർ രമാദേവി (വൈ. പ്രസിഡൻ്റ്), വി കെ ഗോപി (സെക്രട്ടറി), നിഖിൽ സുധീഷ് (ജോ. സെക്രട്ടറി), പി.ഡി.ജയരാജ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

കോവിഡ് പ്രതിരോധം സമഗ്രവും സാർവ്വത്രികയും സൗജന്യമായും ശാസ്ത്രീയ മായും ത്വരിതഗതിയിൽ നടപ്പാക്കാൻ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ചൊല്ലി സമ്മേളനം സമാപിച്ചു. സമ്മേളനത്തിന് ജില്ലാ ട്രഷറർ ടി എ ഷിഹാബുദ്ധീൻ, ജില്ലാ കമ്മറ്റിയംഗം പ്രിയൻ ആലത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *