മരുന്നു വില വർദ്ധിപ്പിച്ച തീരുമാനം ഉപേക്ഷിക്കുക, പൊതുമേഖല ഔഷധകമ്പനികൾ പുനരുജ്ജീവിപ്പിക്കുക”

0

മരുന്നു വില വർദ്ധിപ്പിച്ച തീരുമാനം ഉപേക്ഷിക്കുക, പൊതുമേഖല ഔഷധകമ്പനികൾ പുനരുജ്ജീവിപ്പിക്കുക

 

മരുന്ന് ഉൽപ്പാദനം ലാഭകരമല്ലെന്ന് മരുന്ന് നിർമ്മാതാക്കൾ കേന്ദ്ര സർക്കാരിനോട് പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി 8 ഇനം മരുന്നുകളുടെ വില 2024 ഒക്ടോബർ 8 ന് കുത്തനെ വർധിപ്പിച്ച് ഉത്തരവിറക്കി. .

 

ഈ മരുന്നുകളിൽ ഭൂരിഭാഗവും ചെലവ് കുറഞ്ഞതും പൊതുവെ രാജ്യത്തെ പൊതുജനാരോഗ്യ പരിപാടികളിൽ നിർണായകമായ ആദ്യ ചികിത്സയായി ഉപയോഗിക്കുന്നവയുമാണ് . ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയ്ക്കായാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നത്.

 

വില വർധിപ്പിച്ച മരുന്നുകളിൽ സാൽബുട്ടമോൾ (ആസ്തമയ്ക്ക് ഉപയോഗിക്കുന്നത്), കുത്തിവയ്പ്പിനുള്ള സ്ട്രെപ്റ്റോമൈസിൻ പൗഡർ (ക്ഷയരോഗത്തിന് ഉപയോഗിക്കുന്നു), ലിഥിയം (ബൈപോളാർ ഡിസോർഡർ), പിലോകാർപൈൻ ഐ ഡ്രോപ്പുകൾ (ഗ്ലോക്കോമയ്ക്ക്) , ബെൻസിൽ പെൻസിലിൻ , സെഫാഡ്രോക്‌സിൽ ആന്റിബയോട്ടിക്കുകഎൽ) എന്നിവ ഉൾപ്പെടുന്നു. ഇവയുടെ വില നിലവിലുള്ള പരിധിയുടെ 50% വർദ്ധിപ്പിച്ചു.

 

ഈ മരുന്നുകൾ എല്ലാം തന്നെയും ഇന്ത്യൻ ഡ്രഗ്സ്‌ ആന്റ്‌ ഫാർമ്മസ്യൂട്ടിക്കൽ ലിമിറ്റഡ്‌, ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്ക്‌ തുടങ്ങിയ പൊതുമേഖല ഔഷധകമ്പനികളിൽ ഉൽപാദിപ്പിച്ച്‌ വന്നിരുന്നവയാണു. കേന്ദ്രസർക്കാരിന്റെ അവഗണനമൂലം പൊതുമേഖല ഔഷധകമ്പനികൾ ഒന്നും പഴയത്‌ പോലെപ്രവർത്തിക്കുന്നില്ല. ഔഷനിർമ്മാണത്തിനാവശ്യമായ അടിസ്ഥാനരാസവസ്തുക്കളുടെ (ആക്ടീവ്‌ ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്), ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിച്ചരാജ്യമായിരുന്നു ഇന്ത്യ. ഇപ്പോൾ മിക്ക അടിസ്ഥാനരാസവസ്തുക്കളും വലിയവിലക്ക്‌ ഇറക്കുമതിചെയ്യേണ്ട സ്ഥിതിയാണു. അടിസ്ഥാനരാസവസ്തുക്കൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുമെന്നുള്ള സർക്കാർ വാഗ്ദാനം നടപ്പിലാക്കിയിട്ടുമില്ല. അടിസ്ഥാനരാസവസ്തുക്കളുടെ വലിയ വില ചൂണ്ടിക്കാട്ടിയാണു മരുന്നുകളുടെ വിലവർദ്ധിപ്പിക്കണമെന്ന ആവശ്യം മരുന്നുകമ്പനികൾ മുന്നോട്ട്‌ വച്ചത്‌.

 

സാധാരണക്കാരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായി മാറാൻ ഇടയുള്ള ഔഷധ വിലവർധന ഉത്തരവ് എത്രയും പെട്ടെന്ന് പിൻവലി കേന്ദ്ര ഗവൺമെൻ്റിനോട് ശാസ്ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു . അതോടൊപ്പം പൊതുമേഖല ഔഷധകമ്പനികൾ പുനരുജ്ജീവിപ്പിച്ച്‌ അവശ്യമരുന്നുകൾ ഉൽപാദിപ്പിച്ച്‌. ജനങ്ങൾക്ക്‌ ലഭ്യമാക്കണം. അടിസ്ഥാനരാസവസ്തുക്കൾ ഉൽപാദിപ്പിക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുമെന്നുള്ള സർക്കാർ വാഗ്ദാന നടപ്പിലാക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *