മതിലകം മേഖലാ സമ്മേളനം
മതിലകം മേഖലാ സമ്മേളനം മെയ് 22, 23 തിയ്യതികളിലായി ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്നു.
തൃശ്ശൂർ: മതിലകം മേഖലാ സമ്മേളനം മെയ് 22, 23 തിയ്യതികളിലായി ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടന്നു. മെയ് 22ന് വൈകീട്ട് 7 മണിക്ക് കുസാറ്റിലെ റിസർച്ച് ഫെലോ ആയ ഡോ.ചിഞ്ചു സി മഹാമാരിക്കാലത്തെ മാനസികാരോഗ്യം എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവബോധ പ്രവർത്തനങ്ങളിൽ പരിഷത്ത് സംഘടനയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ പ്രാദേശികമായി പരിഷത്ത് സംഘടന ഏറ്റെടുക്കേണ്ട പ്രവർത്തനമാണെന്നും അതിനാവശ്യമായ ‘ പിന്തുണ നല്കാൻ സന്നദ്ധനാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലാ പ്രസിഡണ്ട് ഹരീഷ് മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി കസീമ സ്വാഗതവും വൈസ് പ്രസിഡണ്ട് കെ ആർ ഷാജി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ കെ കെ ഹരീഷ് കുമാർ അധ്യക്ഷനായി.
അജിത്ത് പി അനുശോചന പ്രമേയവും ടി മനോജ് സ്വാഗതവും പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറികെ കെ കസീമയും വരവു ചെലവ് കണക്കുകൾ ട്രഷറർ അജിത്ത് പി യും ഓഡിറ്റ് റിപ്പോർട്ട് സന്തോഷ്.എൻ.എസ്, ചാരുദർശൻ എന്നിവരും അവതരിപ്പിച്ചു.
നിർവ്വാഹക സമിതി അംഗം വി ജി ഗോപിനാഥ് സംഘടനാ രേഖ അവതരിപ്പിച്ചു. ഭാവി പ്രവർത്തനരേഖ പി ബി സജീവ് അവതരിപ്പിച്ചു. സമ്മേളനത്തിന് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട സെക്രട്ടറി എം രാഗിണി നന്ദി രേഖപ്പെടുത്തി.