പാറശ്ശാല മേഖല വാർഷികസമ്മേളനം

0

പാറശ്ശാല മേഖല സമ്മേളനം 2021 മെയ് 22, 23 തിയതികളിൽ ഓൺ ലൈനായി നടന്നു

തിരുവനന്തപുരം: പാറശ്ശാല മേഖല സമ്മേളനം 2021 മെയ് 22, 23 തിയതികളിൽ ഓൺ ലൈനായി നടന്നു. ജില്ലാ കമ്മിറ്റി അംഗം സെൽവരാജ് ജോസഫ് സമ്മേളനത്തിൽ അധ്യക്ഷനായി. പ്രതിനിധികൾ സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. കോവിഡ് – ശാസ്ത്രവും പ്രതിരോധവും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ. കെ വിജയകുമാർ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

തുടർന്നു നടന്ന പ്രതിനിധി സമ്മേളനം മേഖലാ കമ്മിറ്റി അംഗം പോൾസൻ്റെ ഗാനത്തോടെ ആരംഭിച്ചു. മേഖലാ സെക്രട്ടറി  റിപ്പോർട്ടും ട്രഷറർ വരവുചെലവു കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലും കണക്കിന്മേലുമുള്ള ചർച്ചയിൽ യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു. 

ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ. വി കെ നന്ദനൻ സംഘടനാ രേഖ അവതരിപ്പിച്ചു. കലാ സംസ്കാരം സംസ്ഥാന ഉപസമിതി ചെയർമാൻ പി എസ് രാജശേഖരൻ നവ മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച കുറിപ്പ് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം, ജില്ലാ സെക്രട്ടറി എസ്.എൽ സുനിൽ കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പി ഗോപകുമാർ, കേന്ദ്ര നിർവ്വാഹക സമിതി അംഗം ആർ മല്ലിക, ജില്ലാ പ്രസിഡൻ്റ് അനിൽ നാരായണരു, ജില്ലാ ട്രഷറർ എസ്രാ ജിത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി പ്രഭാകരൻ, ഷിംജി.ജി, എസ് കെ.വിജയകുമാർ എന്നിവർ പങ്കെടുത്തു. 

ഭാവി പ്രവർത്തനരേഖ മേഖലാ കമ്മിറ്റിയംഗം പോൾസൻ.എ അവതരിപ്പിച്ചു. കോവിഡ് പ്രതിരോധത്തിൽ പുത്തൻ മാതൃകകൾ രൂപപ്പെടുത്തുന്നതിനാണ് ഭാവി പ്രവർത്തനരേഖ ഊന്നൽ നൽകിയിട്ടുള്ളത്.പ്രസിഡൻ്റായി സെൽവരാജ് ജോസഫിനെയും വൈസ് പ്രസിഡൻറായി പി പ്രസന്നകുമാരിയെയും സെക്രട്ടറിയായി സൈജു നെയ്യനാടിനെയും ജോയിൻ്റ് സെക്രട്ടറിയായി ശരത് എസ് എസ് നേയും ട്രഷററായി ബിജേഷ് വി കെ യേയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *