ബയോഗ്യാസ് പ്ലാന്റ്: വിതരണോദ്ഘാടനം നടത്തി
വെള്ളമുണ്ട : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടിമേഖല പ്രസിഡന്റ് എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
എ. രാജഗോപാൽ, പുഷ്പജ കെ. എം, സിജോ, ഉണ്ണി ബെന്നി, കെ. കെ സന്തോഷ്,
പി. സി. പ്രസന്നകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ ഹരിതഭവനമാക്കുക എന്നതാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. ജൈവവളവും ഇന്ധനവും ലഭിക്കുന്ന ചെലവു കുറഞ്ഞ ഒരു പദ്ധതിയാണിത്.