മേഖല പ്രവർത്തക യോഗം – കൊല്ലങ്കോട്
കൊല്ലങ്കോട്:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊല്ലംകോട് മേഖല പ്രവർത്തകയോഗം 3.10 2024 കുടിലിടത്ത് വച്ച് നടന്നു. സൃഷ്ടിവാദവും പരിണാമവും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്ത് വിക്ടോറിയ കോളേജ് ബോട്ടണി വിഭാഗം അസോസിയറ്റ് പ്രൊഫസറും ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗവുമായ പ്രൊഫസർ വി സുരേഷ് കുട്ടി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു. പാലക്കാട് ചുരത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം കുടകപ്പാലയ്ക്ക് ഹോളറീന പരിഷദി അഥവാ പരിഷത്തിന്റെ കുടകപ്പാല എന്നർത്ഥം വരുന്ന പേര് നൽകിയതിന് വി സുരേഷ് കുട്ടി സാറിന് സംസ്ഥാന സെക്രട്ടറി പി അരവിന്ദാക്ഷൻ ഉപഹാരം നൽകി. തുടർന്ന് മേഖല റിപ്പോർട്ട് പി പ്രകാശനും ജില്ലാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഡി മനോജും സംസ്ഥാന സമ്മേളന റിപ്പോർട്ട് പി അരവിന്ദാക്ഷൻ എന്നിവർ റിപ്പോർട്ട് ചെയ്തു. വിവധ യൂണിറ്റുകളിൽ സംസ്ഥാന സമ്മേളനവുമായി വിവിധ പരിപാടികൾ ഏറ്റുടുത്ത് നടത്തമെന്ന് യൂണിറ്റ് സെക്രട്ടറിമാർ റിപ്പോർട്ട് ചെയ്തു. വിവിധ യൂണിറ്റുകളിൽ നിന്നായി ഉദീഷ് ,ഗിരീഷ് ,അബ്ദുൽ നാസർ ജയകൃഷ്ണൻ, നിഖിത , ശ്രീനാഥ്, കെ എസ് ലക്ഷ്മണൻ പി ഉദയൻ എന്നിവർ സംസാരിച്ചു.പരിപാടിയിൽ ജില്ലാ സെക്രട്ടറി ഡി മനോജ് കെ സുനിൽകുമാർ എസ് ഐശ്വര്യ കെ അരവിന്ദാക്ഷൻ അർച്ചന മുരളീധരൻ എന്നിവർ സംസാരിച്ചു. 60 അഗങ്ങൾ പങ്കെടുത്ത പരിപാടിക്ക് കൊല്ലംകോട് യൂണിറ്റ് അംഗം ഷാബു എ എസ് സ്വാഗതവും കെ കൃഷ്ണൻകുട്ടി അധ്യക്ഷതയും കൊല്ലംകോട് യൂണിറ്റ് അംഗം രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി .
തീരുമാനങ്ങൾ
മേഖലയിൽ ആകെ 500 കുടുക്കുകൾ സ്ഥാപിക്കും
സംസ്ഥാന സമ്മേളനത്തിനുള്ള അരി കൊല്ലംകോട് മേഖലയിൽ നിന്നും നൽകും
സംസ്ഥാന സമ്മേളനത്തിന്റെ അരിക്കുള്ള വിത്തിടൽ ചടങ്ങ് നവംബർ പത്തിന് കൊല്ലംകോട് കുടിലിടത്ത് വച്ച് നടക്കും കെ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി എലവഞ്ചേരി യൂണിറ്റിൽ ജനോത്സവം മാതൃകയിൽ പരിപാടികൾ സംഘടിപ്പിക്കാനും എല്ലാ യൂനിറ്റുകളിലും വിവിധ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു