ആരോഗ്യമുള്ള സമൂഹ സൃഷ്ടിക്ക് ശാസ്ത്ര ബോധം അനിവാര്യം – ടി. ഗംഗാധരൻ മാസ്റ്റർ
മാതാമംഗലം മേഖലവാർഷികം
ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ ശാസ്ത്രബോധം അനിവാര്യമാണെന്നും ജനങ്ങളുടെ സമഗ്ര ക്ഷേമം ഉറപ്പ് വരുത്തിക്കൊണ്ട് ഭരണകൂടങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും AIPSN മുൻ ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാതമംഗലം മേഖലാ സമ്മേളനം വെള്ളോറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളോറ ഉറവ് ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനത്തിൽ എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രേമാ സുരേഷ് സ്വാഗതം പറഞ്ഞു.
പരിഷത്ത് മേഖലാ പ്രസിഡന്റ് എ. ഷംസുദ്ദീൻ, സെക്രട്ടറി കെ. വിനോദ്, ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് കോയിപ്ര, കെ സി പ്രകാശൻ എന്നിവർ സംസാരിച്ചു.
വെള്ളോറ ടൗൺ കേന്ദ്രീകരിച്ച് ശാസ്ത്ര ജാഥയും നടന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം നടക്കും.