വർക്കല മേഖല വാർഷികം
അന്ധവിശ്വാസ നിരോധന നിയമം അടിയന്തിരമായി നടപ്പിലാക്കുക.
വർക്കല മേഖല സമ്മേളനം
വർക്കല : 2025 മാർച്ച് 15, 16 തീയതികളിൽ നടന്ന മേഖല സമ്മേളനം അന്ധവിശ്വാസനിരോധന നിയമം അടിയന്തരമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ചെമ്മരുതി പഞ്ചായത്തിലെ പനയറ ജി.എൽ. എസിൽ വെച്ച് നടന്ന വാർഷിക സമ്മേളനം ചെമ്മരുതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ ഉൽഘാടനം ചെയ്തു. അധികാര വികേന്ദ്രീകരണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി എൻ. ജഗജീവൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ജി. എസ് സുനിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉൽഘാടന പരിപാടിയിൽ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസഡൻ്റ് ജെ. ശശാങ്കൻ സംസാരിച്ചു. മേഖല സെക്രട്ടറി എം.ആർ വിമൽ കുമാർ സ്വാഗതം പറഞ്ഞു.
മേഖല പ്രസിഡൻ്റ് സുഭാഷ് ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാ സെക്രട്ടറി എം.ആർ വിമൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം. സുരേഷ് കുമാർ കണക്കും അവതിരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സംഘടനാ രേഖ അവതരിപ്പിച്ചു. ജില്ലാ ജൻ്റർ കൺവീനർ സിനി സന്തോഷ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പി.എം വിമൽകുമാർ പ്രമേയങ്ങളും ജി. സുനിൽകുമാർ ആസന്നഭാവി പ്രവർത്തനങ്ങളും അവതരിപ്പിച്ചു. മഞ്ജു സത്യൻ നന്ദി രേഖപ്പെടുത്തി.
സംഘാടക സമിതി വൈസ് ചെയർമാൻ ടി.കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്ര ജാഥയോടെ സമ്മേളനം അവസാനിച്ചു.
മേഖലാ സമ്മേളനത്തിൻ്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
നിർമ്മിത ബുദ്ധി പ്രതീക്ഷകളും ആശങ്കകളും എന്ന വിഷയത്തിൽ കേന്ദ്ര നിർവാഹക സമിതി അംഗം അരുൺ രവി പ്രഭാഷണം നടത്തി. കലാപോഷിണി ഗ്രന്ഥശാലയിൽ കമ്യൂണിറ്റി നോളഡ്ജ് സെൻ്ററിൻ്റെ ഉൽഘാടനം ജെ. ശശാങ്കൻ നിർവഹിച്ചു. സുഹാന ടീച്ചർ (SCVG HSS) കരിയർ ഡെവലപ് മെൻ്റ് ക്ലാസ്സിന് നേതൃത്വം നൽകി
സമ്മേളനം തെരെഞ്ഞെടുത്ത മേഖല ഭാരവാഹികൾ
പ്രസിഡൻ്റ്
സുഭാഷ് ബാബു
വൈസ് പ്രസിഡൻ്റ്
അമൃത
സെക്രട്ടറി
ജി. സുനിൽകുമാർ
ജോ : സെക്രട്ടറി
മഞ്ജു സത്യൻ
ട്രഷറർ
എം. സുരേഷ് കുമാർ