വായനാസായാഹ്നം
ഡോ: എം.പി പരമേശ്വരൻ്റെ പുസ്തകം ചർച്ച ചെയ്തു.
തിരുവനന്തപുരം:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ വായനാ സായാഹ്നം സംഘടിപ്പിച്ചു. ഡോ: എം .പി പരമേശ്വരൻ എഴുതിയ ‘ലിംഗാസമത്വം: പ്രതിരോധ ചിന്തകളും പ്രയോഗങ്ങളും’ എന്ന പുസ്തകം ഡോ അനീഷ്യ ജയദേവ് അവതരിപ്പിച്ചു. തുടർന്ന് പുസ്തകത്തിലെ ആശയങ്ങളെ കുറിച്ച് വിശദമായ ചർച്ച നടന്നു. മേഖലയിലെ എല്ലാ യൂണിറ്റുകളിലും വീട്ടുമുറ്റക്ലാസ്സുകളിലൂടെ ഈ പുസ്തകം ചർച്ച ചർച്ച ചെയ്യണമെന്ന അഭിപ്രായം എല്ലാവരും പ്രകടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് സി .റോജ അദ്ധ്യക്ഷയായി. മേഖല സെക്രട്ടറി ബി. അനിൽ കുമാർ, ജെൻഡർ വിഷയ സമിതി കൺവീനർ മീര സുമം, പരിഷത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ജയരാജി, ജില്ലാ കമ്മിറ്റി അംഗം ടി .പി സുധാകരൻ, മേഖല വൈസ് പ്രസിഡന്റ് പി .കെ പ്രകാശ്, ജോയിന്റ് സെക്രട്ടറി ജി. രാധാകൃഷ്ണൻ, പി. ബാബു, അഡ്വ .കെ രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.