അന്ധവിശ്വാസചൂഷണ നിരോധനനിയമം പാസ്സാക്കുക
മുഖത്തല മേഖല വാർഷിക സമ്മേളനം
മുഖത്തല മേഖലാ സമ്മേളനം മാർച്ച് 23 ഞായറാഴ്ച അയത്തിൽ സാഹിത്യ വിലാസിനി വായനശാലയിൽ നടന്നു. കൊട്ടിയം രാജേന്ദ്രന്റെ മുദ്രാഗീതത്തോടെ ആരംഭിച്ച സമ്മേളനം കേന്ദ്ര നിർവാഹക സമിതി അംഗം അരുൺ രവി ‘നവസാങ്കേതികലോകം ‘ എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബൈജു റിപ്പോർട്ടും ട്രഷറർ സുഭാഷ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പ്രസാദ് സംഘടനാരേഖ അവതരിപ്പിച്ചു. രേഖയിന്മേൽ നടന്ന ചർച്ചയിൽ മുരളീധരൻ പിള്ള കോശി പി മാത്യു പങ്കജാക്ഷൻ പിള്ള മഹേഷ് എന്നിവർ പങ്കെടുത്തു. കേരളത്തിന്റെ തീരക്കടൽ മേഖലയിൽ ധാതുഖനനം ചെയ്യാൻ കോർപറേറ്റുകൾക്ക് നൽകി കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പിൻവലിക്കുക.
അന്ധവിശ്വാസ നിരോധന നിയമം പാസ്സാക്കുക.
കൊല്ലം മുഖത്തല മേഖലയിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാൻ കഴിയുന്ന ഞാങ്കടവ് പദ്ധതി പൂർത്തിയാക്കുക എന്നീ പ്രമേയങ്ങൾ അവതരിപ്പിച്ചു.
എം പിയുടെ ആശയ ലോകം ശാസ്ത്രഗതി പതിപ്പ് അമൃതരാജ് മുതിർന്ന പ്രവർത്തകനായ ജഗദൻ പിള്ള സാറിന് നൽകി പ്രകാശനം ചെയ്തു. ഷീലാബൈജു തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ്. പ്രൊഫ. എസ്. ഷാനവാസ്
വൈസ് പ്രസിഡന്റ്. സുഭാഷ്
സെക്രട്ടറി ബൈജു . ആർ
ജോയിന്റ് സെക്രട്ടറി. സുനിൽകുമാർ
ട്രഷറർ.. അംബുജാക്ഷൻ