മെഴുവേലി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം നിർമ്മല ഗ്രാമം നിർമ്മല നഗരം നിർമ്മല ജില്ല
പച്ചക്കറി തോട്ടം, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, ചെമ്പരത്തി തോട്ടം, പൂന്തോട്ടം എന്നിവയുടെ നിർമ്മാണം കൃഷിയുടെ ഭാഗമായി ഇഞ്ചി,മഞ്ഞൾ, കപ്പ നടീൽ എന്നിവയാണ് നടന്ന പ്രധാന പ്രവർത്തനങ്ങൾ.
5/8/2023
പത്തനംതിട്ട: കുളനടമേഖല,മെഴുവേലി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം നിർമ്മല ഗ്രാമം നിർമ്മല നഗരം നിർമ്മല ജില്ല പദ്ധതിയുടെ ഭാഗമായി മെഴുവേലി ഗ്രാമപഞ്ചായത്തും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഒത്തുചേർന്നുകൊണ്ട് മെഴുവേലി പഞ്ചായത്തിലെ രണ്ടാം വാർഡ് മാലിന്യ മുക്തമാക്കുന്ന പരിപാടി സംഘടിപ്പിച്ചു.
ഈ പദ്ധതിയുടെ ആദ്യ പ്രവർത്തനമായ സ്കൂളും പരിസരവും ശുചീകരിച്ച് ചെടികൾ നട്ട് ഭംഗിയാക്കുന്ന പരിപാടി രാവിലെ 10 മണിക്ക് മെഴുവേലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ എസ് എൻ ജി എൽപി സ്കൂളിൽ വച്ച് മെഴുവേലി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി അശോകൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച് എം ശ്രീമതി ജയലക്ഷ്മി അധ്യക്ഷത വഹിച്ച പരിപാടിയിൽ രണ്ടാം വാർഡ് മെമ്പർ ശ്രീ. സുരേഷ് കുമാർ സ്വാഗതവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റ ഭാഗമായി പി കെ ശ്രീകുമാർ, പി സ് ജീമോൻ എന്നിവർ ആശംസകളും അറിയിച്ചു.സ്കൂൾ പരിസരവും ക്ലാസ് മുറികളും ശുചീകരിക്കുകയും പച്ചക്കറി തോട്ടം, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, ചെമ്പരത്തി തോട്ടം, പൂന്തോട്ടം എന്നിവയുടെ നിർമ്മാണം കൃഷിയുടെ ഭാഗമായി ഇഞ്ചി,മഞ്ഞൾ, കപ്പ നടീൽ എന്നിവയാണ് നടന്ന പ്രധാന പ്രവർത്തനങ്ങൾ.
സ്കൂളിലേക്ക് വരുന്ന വഴിയിൽ മാലിന്യം വലിച്ചെറിയുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ അധ്യാപികയായ ശ്രീമതി സുമി യോഗത്തിൽ നന്ദി അറിയിച്ചു.ഈ പരുപാടിയിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, എച്ച്ഐ ശ്രീ. മനോജ്,സ്കൂൾ പിറ്റിഎ അംഗങ്ങൾ, ആശാവർക്കർമാർ,ഹരിതകർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ, നവ കേരള കർമ്മ പദ്ധതി ആർ പി മാരായ അൽഫിയ, ശില്പ, ഇന്റേൺ കാർത്തിക എന്നിവർ ഉൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തു.