ഐസക് ന്യൂട്ടൻ യുറീക്ക ബാലവേദി യുടെ ഈ സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

0

ശാസ്ത്രമൊന്നേ സത്യം ” ശാസ്ത്രാവബോധ ക്ലാസ്സും,ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധ വിരുദ്ധ പരിപാടികളും നടത്തി. കുമാരി അശ്വതി പ്രസിഡന്റായുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു.

ശ്രീ വി കെ മോഹൻദാസ് ക്ലാസ് നയിക്കുന്നു

05/08/2023

പത്തനംതിട്ട: മല്ലപ്പള്ളി മേഖലയിലെ പാലക്കാത്തകിടി സെന്റ് മേരിസ് GHS ലെ സർ ഐസക് ന്യൂട്ടൻ യുറീക്ക ബാലവേദി യുടെ ഈ സ്കൂൾ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.”ശാസ്ത്രമൊന്നേ സത്യം ” ശാസ്ത്രാവബോധ ക്ലാസ്സും,ഹിരോഷിമ ദിനത്തിന്റെ ഭാഗമായി യുദ്ധ വിരുദ്ധ പരിപാടികളും നടത്തി. കുമാരി അശ്വതി പ്രസിഡന്റായുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു. ഓഗസ്റ്റ് 5ന് ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ യാണ് പ്രവർത്തനങ്ങൾ നടന്നത്. പ്രവർത്തനോത്ഘാടന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജയ്‌മോൻ ബാബുരാജ് അധ്യക്ഷനായിരുന്നു. ശ്രീഎസ് വിസുബിൻ ബാലവേദി ഭാവി പരിപാടികൾ വിശദീകരിച്ചു. വി കെ മോഹൻദാസ് ക്ലാസ്സുകൾ നയിച്ചു. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും പൂർണ്ണ സാന്നിധ്യം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *