MRF (Meterial Recovery Facilitation) -നെതിരെ ജനങ്ങളെ ഇളക്കിവിടരുത്

0

കോഴിക്കോട് : മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ കുടിവെള്ളം മലിനീകരിക്കപ്പെടാനും കൊതുക് പെരുകി ഡങ്കിപ്പനി പോലുള്ള അസുഖങ്ങള്‍ പെരുകാനും ഇടയാക്കും. ചീയുന്ന മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉണ്ടാക്കുന്നതിന്റെ 32 ഇരട്ടി താപവര്‍ധന ഉണ്ടാക്കുന്ന മീഥൈന്‍ വാതകം അന്തരീക്ഷത്തില്‍ കലരുന്നതിനും ജീവന്റെ നിലനില്‍പ്പിന് ഭീഷണിയായ താപവര്‍ധനവിന് ആക്കം കൂട്ടാനും ഇടയാകും. അതുകൊണ്ട് നമ്മള്‍ കൂട്ടായ്മയോടെ അടിയന്തിരമായി ഏറ്റെടുക്കേണ്ട ഒരവശ്യ പരിപാടിയാണ് മാലിന്യസംസ്‌കരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പരിപാടി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അജൈവ മാലിന്യങ്ങള്‍ സംസ്‌ക്കരണ കേന്ദ്രത്തിലയയ്ക്കുന്നതുവരെ സൂക്ഷിച്ചുവെയ്ക്കുന്നതിനായി കോഴിക്കോട് കോര്‍പറേഷനിലെ എല്ലാ വാര്‍ഡുകളിലും എം.ആര്‍.എഫ് സെന്ററുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ ഈ മഹത്തായ സംരംഭത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുന്ന നിഗൂഢശ്രമം ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത് വേദനാജനകമാണ്. എം.ആര്‍.എഫ് സെന്ററുകള്‍ കേവലം ശേഖരണ കേന്ദ്രങ്ങള്‍ മാത്രമാണ്. ഒരു ദോഷവും അതുകൊണ്ട് സമീപവാസികള്‍ക്കുണ്ടാവില്ല. അതിനാല്‍ എം.ആര്‍.എഫ് സെന്ററുകള്‍ക്കെതിരായ നീക്കം നടത്തുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്ന് പരിസര വിഷയസമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്‍മാന്‍ മണലില്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ കയനാട്ടില്‍ പ്രഭാകരന്‍, എം.രാമദാസന്‍, പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍, ഇ.രാജന്‍, കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *