ആലുവ മുപ്പത്തടത്ത് ലോകവയോജനദിനകൂട്ടായ്മ
Muppathadam vayojanadinam
ഒക്ടോബർ 1 രാവിലെ 11 ന് കടുങ്ങല്ലൂർ പഞ്ചായത്ത് 16-ാം വാർഡിൽ വയോജനദിനത്തോടാനുബന്ധിച്ചു കൂട്ടായ്മ സംഘടിപ്പിച്ചു. അംഗൻവാടിയിൽ വച്ചു നടന്ന കൂട്ടായ്മയിൽ എം കെ രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. വാർഡ് മെമ്പർ രാജീവ് കെ എൻ അദ്ധ്യക്ഷത വഹിച്ചു. മുപ്പത്തടം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ റെനിമേരി, അംഗൻവാ- ടി ടീച്ചർ സുഷമ , കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസനസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ മുതിർന്നവരെയും ആദരിച്ചു. 40 പേർ പങ്കെടുത്തു. തുടർന്ന് വാർഡ് തലത്തിൽ പ്രതിമാസ കൂട്ടായ്മ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു.
17-ാം വാർഡിൽ വൈകുന്നേരം 4 മണിക്ക് അംഗൻവാടിയിൽ വച്ചു നടന്ന കൂട്ടായ്മക്കു വാർഡ് മെമ്പർ കെ എസ് താരാനാഥ് നേതൃത്വം നൽകി. എം കെ രാജേന്ദ്രൻ വിഷയം അവതരിപ്പിച്ചു. 2 മണിക്കൂർ നീണ്ട കൂട്ടായ്മയിൽ നിരവധി പേർ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും പങ്കുവച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു സമിതി രൂപീകരിച്ചു. പ്രമേഹം, രക്‌താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾളുടെ പ്രതിമാസ പരിശോധനക്കുള്ള സൗകര്യങ്ങൾ വാർഡ് തലത്തിൽ ഒരുക്കുന്നത്തിനു നിർദ്ദേശമുണ്ടായി. 30 പേർ പങ്കെടുത്തു