ഒക്ടോബർ ആറിന് പ്രിയപ്പെട്ട വികെ എസിനെ അനുസ്മരിച്ചുകൊണ്ട് ശാസ്ത്രസാംസ്ക്കാരികോത്സവം ആരംഭിക്കും.അതോടെ പുതിയ കേരളത്തിലേയ്ക്കുള്ള സാമൂഹ്യപരിവർത്തനം ലക്ഷ്യമിട്ടു നമ്മൾ ആരംഭിച്ചിരി ക്കുന്ന ജനകീയകാമ്പയിൻ പുതിയ ഘട്ടത്തിലേയ്ക്ക് കടക്കും.കേരളത്തിലെമ്പാടുമായി നടക്കുന്ന പ്രാദേശികപഠനങ്ങളോടെ ആരംഭിച്ചുകഴിഞ്ഞ കാമ്പയിൻ ഇതോ‍ടെ പൊതുപരിപാടികളിലേയ്ക്ക് നീങ്ങുകയാണ്.കലയെ എങ്ങനെ സാമൂഹ്യപരിവർത്തനത്തിനായുള്ള ഉപാധിയാക്കാമെന്നത് നമ്മൾ ആദ്യമായി നടത്തുന്ന അന്വേഷണമൊന്നുമല്ല.കഴിഞ്ഞ നാല് പതിറ്റാണ്ടിലധികം കാലമായി നടക്കുന്ന ശാസ്ത്രകലാജാഥകൾ അതിനുള്ള അന്വേഷണങ്ങളാ യിരുന്നല്ലോ?

ഇപ്പോഴാകട്ടെ ഒരേ സമയം രണ്ട് പ്രതിസന്ധികളുടെ മുനമ്പിൽ എത്തിനിൽക്കുകയെന്ന ചരിത്രസന്ധിയിലാണ് നാം.ഒന്നാമതായി കേരളത്തിന്റെ സാംസ്ക്കാരികരംഗം നാം ആഗ്രഹിക്കുന്ന ദിശയിലേയ്ക്കല്ല നീങ്ങുന്നത്. സാധാ രണയായി ജീവിതസുരക്ഷ മെച്ചപ്പെടുമ്പോൾ സമൂഹം അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തമാവുകയാണ് ചെയ്യാറുള്ളത്.എന്നാൽ കേരളത്തിൽ ആ പൊതുതത്വം പ്രയോഗത്തിൽ വരുന്നില്ല.കേരളത്തിലാകട്ടെ പഴയ അന്ധ വിശ്വാസങ്ങൾ കൂടുതൽ ശക്തിപ്രാപിക്കുന്നതിനൊപ്പം പുതിയ അന്ധവിശ്വാസങ്ങൾ രൂപം കൊള്ളുകയും ചെയ്യുന്നു.ഒപ്പം ജാതിമതശക്തികളുടെ സ്വാധീനം സമൂഹത്തിൽ വ‍‍ർദ്ധിച്ചുവരുന്നു.ഉദാഹരണമായി വിദ്യാലയങ്ങളിലെ ജന്റർന്യൂട്രൽയൂണിഫോമിനെതിരേയും ഒക്ടോബർ രണ്ട് ഞായറാഴ്ചയിലെ വിദ്യാലയപ്രവർത്തനങ്ങൾക്കെതിരേയും ചില പുരോഹിതമേധാവികൾ എടുത്ത സമീപനം ഒരു മതേതരസമൂഹത്തിനു ചേർന്നവിധമായില്ലെന്ന് നമുക്കറിയാം.പക്ഷേ അത്തരം നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാൻ കേരളത്തിനാവുന്നില്ലതന്നെ.സമൂഹത്തിന്റെ മതേതരസ്വഭാവം പൂർണ്ണമായി നിലനിർത്തിക്കൊണ്ടുമാത്രമേ കേരളത്തിന് അതിന്റെ പുരോഗമനപാതയിലൂടെ മുന്നോട്ടു പോകാനാവൂ.

ശാസത്രകലാജാഥകൾ നാല് പതിറ്റാണ്ടിലേറക്കാലം പിന്നിട്ടിരിക്കുന്നു.ഉള്ളടക്കത്തിലും ഘടനയിലും അതിൽ നാം നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.വളരെ മുമ്പേ തന്നെ പരീക്ഷിച്ച പൊയ്ക്കാൽ എന്ന നാടകം, ഗലീലിയോ,ഗാന്ധി തുടങ്ങിയ മുഴുനീള നാടകങ്ങൾ,സാൻഡ് വിച്ച് തീയേറ്ററിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച പെൺപിറവി നാടകം,ഇവയൊക്കെ വ്യത്യസ്ഥപരീക്ഷണങ്ങളായിരുന്നു.അതത് സമയത്ത് അവയൊ ക്കെയും ലക്ഷ്യവേധികൾ തന്നെയായിരുന്നുതാനും.എങ്കിലും പുതിയകാലത്ത് പുതിയ രൂപങ്ങൾ വേണം.പുതി യ ആശ‍യങ്ങൾ വേണം.കല പുത്തൻ സമരായുധങ്ങൾ തീ‍ർക്കാനുള്ള ഉപാധിയാകണം.

ഈ രണ്ടുതരം അന്വേഷണങ്ങളും ശാസ്ത്രസാംസ്ക്കാരികോത്സവത്തിന്റെ വേദിയിൽ നടക്കും.കെസച്ചിദാ നന്ദൻ,സുനിൽ പി ഇളയിടം,ഡോ.കെ എൻ ഗണേഷ്,കരിവെള്ളൂർ മുരളി,ഡോ.അനിൽ ചേലേമ്പ്ര,കുരീപ്പുഴ ശ്രീകുമാർ,തുടങ്ങിയ സാംസ്ക്കാരികരംഗത്തെ പ്രമുഖരും ധനമന്ത്രി കെ എൻ ബാലഗോപാൽ,സാംസ്ക്കാരികമന്ത്രി വി എൻ വാസവൻ,മുൻധനമന്ത്രി ഡോ.ടി എം തോമസ് ഐസക്ക് തുടങ്ങിയ രാഷ്ട്രീയനേതാക്കളും സാംസ്ക്കാരി കോത്സവത്തിൽ പങ്കെടുക്കും.ഹരിയാനയിൽ നിന്നും തമിഴ് നാട്ടിൽ നിന്നുമുള്ള കലാസംഘങ്ങൾ തങ്ങളുടെ പരിപാടികൾ അവതരിപ്പിക്കും.നമ്മുടെ വിവിധ ജില്ലകളിൽ നിന്നുള്ള കലാസംഘങ്ങൾ അവരുടെ പരിപാടി കൾ അവതരിപ്പിക്കും.ഇതുവരെയുള്ള ശാസ്ത്രകലാജാഥയിലെ പങ്കാളികൾ പുതുവഴിയെന്ത് എന്ന അന്വേഷണ ത്തിനായി ഒത്തുചേരും.അങ്ങനെ ശാസ്ത്രസാംസ്ക്കാരികോത്സവം കേരളത്തിന്റെ സാംസ്ക്കാരികചരിത്രത്തിലെ ഒരു നാഴികക്കല്ലായിത്തീരും.

ശാസ്ത്രസാംസ്ക്കാരികോത്സവം ഒരു തുടക്കമാണ്.അതേത്തുടർന്ന് വിവിധജില്ലകളിലായി പതിനാല് സെമിനാറുകൾ നടക്കും.വ്യത്യസ്തജീവിതമേഖലകളിലെ പതിനാല് വിഷ‍ങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറുകൾ കേരളത്തിന്റെ ഭാവി സംബന്ധിച്ച് നമുക്ക് ചില പുതിയ അറിവുകൾ നല്കാതിരിക്കില്ല.അതാ വും ഭാവികേരളം സംബന്ധിച്ച് നമ്മുടെ നിലപാടുകളുടെ അടിത്തറയായി വർത്തിക്കാൻ പോകുന്നത്. ശാസ്ത്രം നവകേരളത്തിന് എന്ന നമ്മുടെ സ്വപ്നം പ്രായോഗികപഥത്തിലെത്തിക്കാൻ സമയമായി.ശാസ്ത്രസാംസ്ക്കാരി കോത്സവത്തിൽ നിന്ന് നവകേരളത്തിലേയ്ക്കുള്ള യാത്ര ഇവിടെ തുടങ്ങാം.

പാരിഷത്തികാഭിവാദനങ്ങളോടെ

ജോജി കൂട്ടുമ്മേൽ

ജനറൽ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *