കേരളത്തിൽ നെൽകൃഷി സാധ്യമാണ്; പരിഷത്ത് സെമിനാർ

0

ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുഴക്കുന്ന് നല്ലൂരിൽ പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ നെൽകൃഷി സാധ്യമാണോ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മുൻ എംഎൽഎ സി.കെ.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ മുഴക്കുന്ന് നല്ലൂരിൽ നെൽകൃഷി സാധ്യമാണോ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മുൻ എംഎൽഎ സി.കെ.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.
ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുഴക്കുന്ന് നല്ലൂരിൽ പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ നെൽകൃഷി സാധ്യമാണോ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ മുൻ എംഎൽഎ സി.കെ.പി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി: കേരളത്തിൽ നെൽകൃഷി നിലനിർത്തേണ്ടത് കർഷകന്റെ മാത്രമല്ല, സമൂഹത്തിന്റേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടേയും ഉത്തരവാദിത്തമാണെന്ന് മുൻ എംഎൽഎ സി.കെ.പി.പത്മനാഭൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുഴക്കുന്ന് നല്ലൂരിൽ പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ‘നെൽകൃഷി സാധ്യമാണോ’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിമൂന്നാം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി ആസൂത്രണം ചെയ്യുന്ന വേളയിൽ ഇതിന് പ്രത്യേക പരിഗണന ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സമ്മേളനത്തിന് ഭക്ഷണത്തിന് ആവശ്യമായ മുഴുവൻ അരിയും പരിഷത്ത് മുഴക്കുന്ന് യൂണിറ്റ് പ്രവർത്തകർ നല്ലൂർ വയലിൽ കൃഷി ചെയ്ത് ഉണ്ടാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സെമിനാർ നടന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും ഭരണകൂടവും ഒന്നിച്ചു നിന്നാൽ നെൽകൃഷി സാധ്യമാണെന്നും കർഷകരുടെ കൂട്ടായ്മയിലൂടെ വളർന്നുവന്ന സഹകരണ സ്ഥാപനങ്ങൾ കർഷകർക്ക് മുൻഗണന കൊടുക്കണമെന്നും സെമിനാറിൽ അഭിപ്രായമുണ്ടായി.
മുഴക്കുന്നിലെ നെൽകൃഷി അനുഭവങ്ങൾ സുഷമ വിശ്വനാഥൻ അവതരിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ആർ.രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ്, വി.ഷാജി, എം.കണ്ണൻ, വി.രാജു, ടി.സുരേന്ദ്രൻ, പരിഷത് ജില്ലാ പ്രസിഡന്റ് കെ.വിനോദ്കുമാർ, സി.എ.അബ്ദുൾ ഗഫൂർ, ഒ.പ്രതീശൻ, എൻ.കെ.രാഘവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *