നേമം മേഖല സമ്മേളനം
നേമം മേഖലാ വാർഷികം മെയ് 29, 30 തിയതികളിൽ ഓൺലൈനായി നടന്നു
തിരുവനന്തപുരം: നേമം മേഖലാ വാർഷികം മെയ് 29, 30 തിയതികളിൽ ഓൺലൈനായി നടന്നു. ശാസ്ത്രബോധവും സാമാന്യബോധവും എന്ന വിഷയം അവതരിപ്പിച്ച് ഡോ. ആർ വി ജി മേനോൻ വാർഷികം ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി പ്രതീഷ് ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രമോദ് കണക്കും അവതരിപ്പിച്ചു. പ്രസിഡണ്ട് സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് അനിൽനാരായണര് സംഘടനാരേഖ അവതരിപ്പിച്ചു. നേമം ബ്ലോക്കിലെ തദ്ദേശഭരണസ്ഥാപനങ്ങൾ ജലസംരക്ഷണത്തിനും വെള്ളപ്പൊക്കം, അതിവൃഷ്ടി പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടുന്ന സമഗ്ര ആസൂത്രണം നടത്തുക, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സമഗ്ര മാലിന്യ പരിപാലന പരിപാടികൾ ആവിഷ്കരിക്കുക, നെയ്യാർ ഇറിഗേഷൻ കനാലിലെ അനധികൃത കൈയ്യേറ്റവും മാലിന്യo തള്ളുന്ന നടപടിയും അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി.
പുതിയ ഭാരവാഹികളായി കെ ജി ശ്രീകുമാർ (പ്രസിഡണ്ട്), മധുസൂദനൻ നായർ (വൈസ് പ്രസിഡന്റ്), ഹരികൃഷ്ണൻ ജി (സെക്രട്ടറി), പ്രതീഷ് ചന്ദ്രൻ, ഗീതാകുമാരി (ജോയിന്റ് സെക്രട്ടറിമാർ), സെൻസൺ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.