തൃശ്ശൂർ: തൃപ്രയാർ മേഖലാ സമ്മേളനം മെയ് 30, 31 തിയ്യതികളിൽ നടന്നു. ഏകലോകം ഏകാരോഗ്യം എന്ന വിഷയം അവതരിപ്പിച്ച് മണ്ണുത്തിവെറ്ററിനറി മൈക്രോബയോളജിസ്റ്റായ ഡോ.അരുൺ രമേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ സംസാരിച്ചു.വി ആർ പ്രഭ വാർഷിക പ്രവത്തന റിപ്പോർട്ടും ഉണ്ണികൃഷണൻ വരവ് ചിലവു കണക്കും അവതരിപ്പിച്ചു. കേന്ദ്ര നിർവ്വാഹക സമിതിയംഗം പി എസ് ജൂന സംഘടനാ രേഖാവതരണം നടത്തി.കേന്ദ്ര നിർവ്വാഹക സമിതിയംഗം കെ എസ് സുധീർ, എം രാഗിണി, ജില്ലാ കമ്മിറ്റി അംഗം സി എസ് സജീഷ് എന്നിവർ സംസാരിച്ചു.പുതിയ പ്രസിഡന്റായി ടി കെ ഹരിദാസിനേയും, സെക്രട്ടറിയായി വി ആർ ഷിജിത്തിനേയും തെരഞ്ഞെടുത്തു. ജോഷി ചാളിപ്പാട്ട് അദ്ധ്യക്ഷനായി. ജോ. സെക്രട്ടറി ടി എ സുജിത്ത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *