ജനകീയവിദ്യാഭ്യാസകൺവെൻഷൻ നടത്തി.
NEP Convention Mulanthuruthy Mekhala
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസനയം – 2020നെക്കുറിച്ച്
ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ നടത്തി. ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസ് ഹാളിൽ നടന്ന കൺവെൻഷൻ സ്കൂൾ പ്രിൻസിപ്പാൾ ഇ.ജി.ബാബു ഉദ്ഘാടനം ചെയ്തു. മേഖല വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ മാത്യു ചെറിയാൻ മോഡറേറ്ററായി. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ കൺവീനർ സി.പി.പോൾ ‘ദേശീയ വിദ്യാഭ്യാസനയം 2020 ‘അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ബിനോജ് വാസു (കെ.എസ്.ടി.എ ) സാബു വർഗീസ് എം(കെ.പി.എസ് .ടി .എ ) എന്നിവർ പ്രതികരണങ്ങൾ നടത്തി. ഗോപിനാഥ് അടിയോടി, ടി.ആർ. മണി, പരിഷത്ത് മേഖല പ്രസിഡന്റ് പ്രൊഫ.എം.വി.ഗോപാലകൃഷ്ണൻ ,പി.കെ.രഞ്ചൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ബി.വി.മുരളി സ്വാഗതവും ഉദയംപേരൂർ യൂണിറ്റ് സെക്രട്ടറി കെ.വി. മുകന്ദൻ കൃതജ്ഞതയും പറഞ്ഞു.