യുവസമിതി കോട്ടയം ജില്ലാ പ്രവർത്തകരുടെ ഒരു പ്രവർത്തകയോഗം വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിൽ വച്ച്‌ സെപ്തംബർ പത്താം തിയ്യതി ചേർന്നു. അനുരാധ എഴുതിയ കുറിപ്പ് വായിക്കാം.
ജില്ലാ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന യാത്ര, എല്ലാ പരിഷത് സംഗമങ്ങളുടെയും രീതി തുടർന്നു. പാട്ടും, ചരിത്രവും, കഥ പറയലും, കാര്യം പറയലും അതിന്റെ ഭാഗമായിരുന്നല്ലോ എന്നും. പരിഷത്തിനൊരു ആമുഖം തന്ന് ശശി മാഷും, സംഘടനയുടെയും ഒപ്പം തുരുത്തിന്റെയും പ്രത്യേകതകൾ പറഞ്ഞു തന്ന് രാജീവ് മാഷും, പരിഷത് ഗാനവുമായി സാബു ചേട്ടനും…

യാത്രയിൽ ഏറ്റവും ആവേശം പകർന്നത് തുരുത്തിക്കരയിലെ വിശേഷങ്ങളായിരുന്നു. എല്ലാ പരിഷത് കമ്മിറ്റികളിലും V P ശശി മാഷ് പറഞ്ഞിരുന്ന ” തുരുത്തിക്കര മാതൃക” നേരിട്ട് കേട്ടപ്പോൾ , അത് കണ്ടറിഞ്ഞതുപോലെ തോന്നിച്ചു. നാടൊന്നിച്ച് നാടിന്നാവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് കേൾക്കാൻ തന്നെ രസമാണല്ലോ.

അവിടെ നിന്ന് ഊർജം ഉൾകൊണ്ടുതന്നെ തുടർ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ നമുക്കും കഴിയുമെന്ന് വിശ്വസിക്കുന്നു.

അനുരാധ.

Leave a Reply

Your email address will not be published. Required fields are marked *