NH 66 തളിപറമ്പ് ബൈപാസ് പഠനം അവതരിപ്പിച്ചു
തളിപ്പറമ്പ് കീഴാറ്റൂർ NH വികസനം പരിഷത്ത് നടത്തിയ പഠനം പ്രൊഫ എൻ കെ ഗോവിന്ദൻ അവതരിപ്പിക്കുന്നു
കണ്ണൂർ: അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ജലസുരക്ഷ ജീവസുരക്ഷ’ എന്ന വിഷയത്തില്‍ സെമിനാറും ‘NH 66 തളിപ്പറമ്പ് ബൈപാസ് പഠനവും’ അവതരിപ്പിച്ചു. തളിപറമ്പിൽ സംഘടിപ്പിച്ച പരിപാടിൽ 400 ലധികം പേര്‍ പങ്കെടുത്തു. പരിസര വിഷയ സമിതി കൺവീനർ കെ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പ്രൊഫ.കെ.ബാലൻ അധ്യക്ഷനായിരുന്നു. ജനപക്ഷ കേരള വികസനബദൽ സി പി ഹരിന്ദ്രനും തളിപറമ്പ് മേഖല പ്രസിഡണ്ട് പ്രൊഫ.എൻ.കെ.ഗോവിന്ദൻ പഠന വിവരങ്ങളും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ടി .കെ.മുരളീധരൻ നന്ദി പറഞ്ഞു.