ദേശീയ ഗ്രാമീണ വനിതാ ദിനം : ചേളന്നൂർ മേഖല പരിപാടി കക്കോടിയില്‍ നടന്നു
ദേശീയ ഗ്രാമീണ വനിതാ ദിനം : ചേളന്നൂർ മേഖല പരിപാടി കക്കോടിയില്‍ നടന്നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലകമ്മറ്റിയും കക്കോടി CDSGRC യും സംയുക്തമായി ഒക്ടോബർ 15, ദേശീയ ഗ്രാമീണ വനിതാ ദിനം ആചരിച്ചു. മേഖല ജന്‍റര്‍ കൺവീനർ പുഷ്പ അദ്ധ്യക്ഷതവഹിച്ച പരിപാടി ചേളന്നൂർ ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുജ അശോകൻ ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം എൻ.ശാന്തകുമാരി വിഷയാവതരണം നടത്തി . ജില്ല ജന്‍റര്‍ കൺവീനർ സുജാതസംസാരിച്ചു . കക്കോടി ഗ്രാമപഞ്ചായത്ത് പ്രഥമ വനിത പ്രസിഡണ്ട് സുജ അശോകൻ , സി.ഡി.എസ്. ചെയർ പേഴ്സൺ സത്യവതി, പഞ്ചായത്തിലെ രാഷ്ട്രീയരംഗത്തും മഹിളാരംഗത്തും ദീർഘകാലം പ്രവർത്തിച്ച പി.ടി.പത്മിനി, കയ്യട്ടയിൽ പുഷ്പ ,കക്കോടിയിലെ പ്രായം കൂടിയ NREG തൊഴിലാളികൾ നളിനി, ലക്ഷ്മി, ചേളന്നൂർ മേഖലയിലെ പരിഷത്ത് പ്രവർത്തനത്തിലും കലാ സാംസ്ക്കാരിക രംഗത്തും പൊതു രംഗത്തും മികച്ച പ്രവർത്തനം നടത്തുന്ന ലീല , കമല എന്നിവരെ ചടങ്ങിൽ മേഖല സെക്രട്ടറി ദാമോധരൻമാസ്റ്റർ, പ്രസിഡണ്ട് അബ്ബാസലി മാസ്റ്റർ, പരിഷത്ത് ജില്ലാ കമ്മറ്റി മെമ്പർ ചന്ദ്രൻ മാസ്റ്റർ ,യൂനിറ്റ് വൈസ് പ്രസിഡണ്ട് സുധാകരൻ മാസ്റ്റർ ,അമൃത പാൽ ( NREGWU പ്രസിഡണ്ട്, കക്കോടി പഞ്ചായത്ത് ) എന്നിവർ പുസ്തകങ്ങള്‍ ഉപഹാരമായി നൽകി ആദരിച്ചു. സി.ഡി.എസ്. ചെയർ പേഴ്സൺ മിനിജ സ്വാഗതവും GRC കൗൺസിലർ സ്മിത നന്ദിയും പറഞ്ഞു.