സംസ്ഥാന കാർഷിക സെമിനാർ സ്വാഗത സംഘം രൂപീകരിച്ചു

0

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് “ശാസ്ത്രം ജനനന്മക്ക് ശാസ്ത്രം നവകേരളത്തിന്” എന്ന മുദ്രാവാക്യമുയത്തിക്കൊണ്ട് ജനകീയ ക്യാമ്പൈയ്ന് തുടക്കം കുറിക്കുകയാണ്. ജില്ലകളുടെ സവിശേഷ പ്രശ്നങ്ങളും സാധ്യതകളും പരിഗണിച്ച് 14 ജില്ലകളിലും നടക്കുന്ന സംസ്ഥാന സെമിനാറുകൾ, അട്ടപ്പാടിയിലെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടുന്ന 80 പഠനങ്ങൾ, കേരളത്തിലെ സമഗ്ര ജനവിഭാഗങ്ങളേയും അണിനിരത്തിയുള്ള കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 500 പേർ അംഗങ്ങളായ പദയാത്ര എന്നിവ ക്യാമ്പൈനിന്റെ ഭാഗമായി ഉണ്ടാകും. പാലക്കാട് ജില്ലയിലെ കാർഷിക മേഖലയിലെ സവിശേഷ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ട് നവംബർ 26,27 തിയ്യതി യിൽ ആലത്തൂർ എ.എം.എച്ച്.എസ്. സ്കൂളിൽ വെച്ച് ദ്വിദിന സംസ്ഥാന കാർഷിക സെമിനാർ “നിറ”,കർഷകസംഘം എന്നീ സംഘടനകളുടെ സഹകരണത്തോടെ നടക്കും. സെമിനാറിന്റെ സംഘാടക സമിതിയുടെ ഉദ്ഘാടനം ആലത്തൂർ എം.എൽ.എ കെ.ഡി. പ്രസേനൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബാലസുബ്രഹ്മണ്യൻ.കെ അധ്യക്ഷത വഹിച്ചു.. കാർഷിക സെമിനാറിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതിയംഗം വി.ജി. ഗോപിനാഥൻ അവതരണം നടത്തി. നെമ്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാമണി, ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി, പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സായ്രാധ, ജന പ്രതിനിധികളായ ആലത്തൂർ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ചന്ദ്രൻ പരുവക്കൽ, ബ്ലോക്ക് മെമ്പർ കുട്ടികൃഷ്ണൻ , എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വികസന വിഷയസമിതി ജില്ലാ കൺവീനർ മുഹമ്മദ് മൂസ, ലില്ലികർത്താ, പ്രദോഷ്.പി എന്നിവർ സംസാരിച്ചു. -.സ്വാഗത സംഘം. ചെയർമാനായി കെ.ഡി. പ്രസേനൻ, എം.എൽ.എ യെയും ജനറൽ കൺവീനറായി പി.അരവിന്ദാക്ഷനേയും തെരഞ്ഞെടുത്തു. ജില്ലാ സെകട്ടറി കെ.സുനിൽകുമാർ സ്വാഗതവും പരിഷത്ത് ആലത്തൂർ മേഖലാ സെക്രട്ടറി സതീഷ്കുമാർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *