ഒക്ടോബർ 15: അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആഘോഷിച്ചു

0

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജന്‍റര്‍ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേഖലയിലെ മലാപ്പറമ്പ്,കരിക്കാകുളം, വേങ്ങേരി ,ചക്കോരത്തുകുളം എന്നീ യൂണിറ്റുകൾ സംയുക്തമായി അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിനം ആഘോഷിച്ചു. മലാപ്പറമ്പ് ജി.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത മേഖലയിൽ ജോലി ചെയ്യുന്ന മാലതി (സ്കൂൾ ഉച്ചഭക്ഷണം തയ്യാറാക്കുന്നവർ),സ്നേഹ പ്രഭ ( വിരമിച്ച അംഗനവാടി ടീച്ചർ ),പ്രേമ (ഹരിത കർമ്മസേന),ഷാഹിന (കുടുംബശ്രീ സംരംഭക) ,ലത (അംഗനവാടി ടീച്ചർ ),ശ്രീമതി (വിരമിച്ച മഹിളാ പ്രധാൻ ഏജന്‍റ്) എന്നിവരെ പൊന്നാടഅണിയിച്ച് ആദരിയ്ക്കുകയും പരിഷദ് ഉത്പന്നങ്ങളുടെ കിറ്റ് നൽകുകയും ചെയ്തു. തുടർന്ന്  ഓരോരുത്തരും അവരുടെ ജീവിത അനുഭവങ്ങളും പ്രവർത്തന മേഖലകളിലെ അനുഭവങ്ങളും വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു.

അന്താരാഷ്ട്ര ഗ്രാമീണ വനിതാ ദിന പരിപാടിയിൽ മേഖലാ പ്രസിഡണ്ട് രമേഷ് കെ.പി അദ്ധ്യക്ഷതയും  മലാപ്പറമ്പ് യൂണിറ്റ് സെക്രട്ടറി പ്രദീപ് എടത്തൊടി സ്വാഗതവും  ജില്ലാ ജന്‍റര്‍ കൺവീനർ സുജാത.ഇ.ടി മുഖ്യപ്രഭാഷണവും നടത്തി. അഡ്വ.ജയദീപ്, കോർപ്പറേഷൻ മേഖലാ സെക്രട്ടറി സൂരജ് , മേഖലാ കമ്മിറ്റി അംഗം ഹരീഷ് കുമാർ, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അജിതാ മാധവ് എന്നിവർ ആശംസാപ്രസംഗം നടത്തി. യോഗത്തിൽ നാല്പതോളം പേർ പങ്കെടുത്തു. ചക്കോരത്തുകുളം യൂണിറ്റ് സെക്രട്ടറി റോബിന നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *