ഒരു ജനത രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത് ഭാഷയിലൂടെയാണ്. ഡോ . പി. പവിത്രൻ
വി.കെ. എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവം
മൂന്നാം ദിനം
സെഷൻ. 5
വിഷയം –
ഭാഷയും സംസ്കാരവും
വിഷയാവതരകൻ – ഡോ. പി. പവിത്രൻ
കലാജാഥാ അംഗങ്ങളായപി.കെ. ഗോപാലകൃഷ്ണൻ, സാലി മോൻ കുമ്പളങ്ങി എന്നിവരുടെ പരിഷത്ത് ഗാനാലാപനത്തോടെയാണ് അഞ്ചാം സെഷൻ തുടങ്ങിയത്. ഡോ. പി. പവിത്രൻ വിഷയാവതരണം നടത്തി. ഭാഷ എന്നത് ഒരു വിനിമയ മാധ്യമം മാത്രമല്ല നമ്മുടെ ചിന്തയെ സോധീനിക്കുന്ന ഒന്നാണ്. ഭാഷ ജ്ഞാന നിർമ്മാണ പ്രക്രിയയിൽ പ്രധാനപങ്കുവഹിക്കുന്നു. ഭാഷയാണ് സാമൂഹികനിർമ്മിതിയുടെ അടിസ്ഥാനം. ഡോ. പി. പവിത്രൻ പറഞ്ഞു. മതസമൂഹത്തിൽ നിന്ന് ആധുനിക സമൂഹത്തിലേക്കുള്ള പരിവർത്തനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയത് ഭാഷയാണ്. ഓരോ സമൂഹത്തിൻ്റെയും ഏറ്റവും ശക്തമായ പ്രതിരോധരൂപവും മാതൃഭാഷ തന്നെയാണ്. അദ്ദേഹം കൂട്ടി ചേർത്തു.
എം.എം. സചീന്ദ്രൻ ഡോ . ടി പി. കലാധരൻ , ഡോ രഞ്ജനിഎന്നിവർ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ച സെഷനിൽ പരിഷത്ത് എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ വിജയ പ്രകാശ് സ്വാഗതവും പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡൻ്റ് പി.കെ വാസു നന്ദിയും പറഞ്ഞു. തുടർന്ന് തൃശൂരിൽ നിന്നുള്ള രാജൻ നെല്ലായി ഇടശ്ശേരിയുടെ പുതപ്പാട്ട് വി.കെ. എസിൻ്റെ സംഗീതത്തിൽ അവതരിപ്പിച്ചു.