വി.കെ.എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവത്തിന് ഉജ്ജ്വല സമാപനം

0

 

കേരളം കാലാവസ്ഥാ

മാറ്റത്തിൻ്റെ ഭീഷണിയിലാണ്

                    പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ MLA

2024 ഒക്ടോബർ 4,5,6 തീയതികളിലായി എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ വെച്ച് നടന്ന വി.കെ. എസ് ശാസ്ത്ര സാംസ്ക്കാരി കോൽസവം സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൽഘാടനം ചെയ്തു.  

 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു വരികയും പൊതു സ്വീകാര്യത നേടുകയും ചെയ്യുന്നു. സമീപകാലത്ത് ആഭിചാരക്കൊല നടന്ന സ്ഥലമാണ് കേരളം എന്ന കാര്യം മറക്കരുത്. കേരളം പിൻതിരിഞ്ഞ് നടക്കുകയാണ്. ശാസ്ത്ര ബോധം പ്രചരിപ്പിച്ചു കൊണ്ടേ ഇതിനെ പ്രതിരോധിക്കാനാവൂ. കേരളം കാലാവസ്ഥാ മാറ്റത്തിൻ്റെ ഭീഷണിയിലാണ്. കാലാവസ്ഥാമാറ്റത്തെ പരിഗണിച്ചു കൊണ്ടേ ഇനി മുന്നോട്ടു പോകാനാവൂ. കേരളത്തിൻ്റെ ഭൂപ്രകൃതിക്കനുയോജ്യമായ വികസന പദ്ധതികളാണ് വേണ്ടത്. എന്നാൽ ഇന്ന് നടക്കുന്ന വികസ പ്രവർത്തനങ്ങൾ കേരളത്തിൻ്റെ ഭൂപ്രകൃതിയെ പരിഗണിച്ചു കൊണ്ടുള്ളതല്ല. ഇത് വലിയ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് കാരണമാവും. അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 

 പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി. വി നിധിൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി.കെ. മീരാഭായി സാംസ്കാരികോത്സവത്തിൽ നടന്ന പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. സാംസ്കാരികോത്സത്തിൻ്റെ ലോഗോ തയ്യാറാക്കിയ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മൾട്ടിമീഡിയ റിസർച്ച് സെൻ്ററിലെ സീനിയർ ആർട്ടിസ്റ്റ് കെ.ആർ.അനിഷിന് പരിഷത്തിൻ്റെ ഉപഹാരം ബഹു.പ്രതിപക്ഷനേതാവ് നൽകി. ഡോ. കെ ജി . പൗലോസ് അധ്യക്ഷത വഹിച്ച സമാന സമ്മേളനത്തിൽ പരിഷത്ത് നോർത്ത് പറവൂർ മേഖലാ സെക്രട്ടറിയും സംഘാടക സമിതികൺ വീനറുമായ എ.കെ ജോഷി നന്ദി പറഞ്ഞു. കലാജാഥാ പ്രവർത്തകൻ പി.കെ. ഗോപാലകൃഷ്ണൻ്റെ പരിഷത്ത് ഗാനത്തോടെ ആരംഭിച്ച വി.കെ.എസ് ശാസ്ത്ര സാംസ്കാരികോത്സവത്തിന്

 കോട്ടക്കൽ മുരളി, വിൽസൻ, സാലിമോൻ, മീര വിശ്വൻ. പ്രേമ, ശശികല , രാജൻ നെല്ലായി, ഗോപാലകൃഷ്ണൻ എന്നിവരും സദസ്സും ചേർന്ന് പാടിയ ആവേശകരമായകൂട്ടപ്പാട്ടോടെ തിരശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *