ഔഷധവില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക പ്രതിഷേധ ജാഥ ഇടുക്കി ജില്ല
“മരുന്നു വില വർദ്ധിപ്പിച്ച തീരുമാനം ഉപേക്ഷിക്കുക, പൊതുമേഖല ഔഷധകമ്പനികൾ പുനരുജ്ജീവിപ്പിക്കുക ” എന്നീ ആവശ്യങ്ങളുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ജാഥയും ജില്ലയിലെ വിവിധ യൂണിറ്റുകളിൽ പോസ്റ്റർ പ്രതിഷേധവും സംഘടിപ്പിച്ചു. തൊടുപുഴയിൽ നടന്ന ജാഥക്ക് പരിഷത്ത് കേ.നി. സമിതിയംഗം വി. വി.ഷാജി ജില്ലാ പ്രസിഡണ്ട് ശശിലേഖ രാഘവൻ, ആരോഗ്യ വിഷയസമിതി ചെയർമാൻ ഡോ: കെ.കെ. ഷാജി, മേഖലാ സെക്രട്ടറി കെ.പി. ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി. പരിഷത്ത് ഭവനിൽ നിന്നാരംഭിച്ച ജാഥ തൊടുപുഴ ഗാന്ധി സക്വയർ, താലൂക്കാഫീസ് പരിസരം എന്നിവിടങ്ങളിൽ സഞ്ചരിച് പരിഷദ് ഭവനിൽ സമാപിച്ചു