പാലക്കാട് ജില്ലാ കമ്മിറ്റി – യൂണിറ്റ് സന്ദർശനം

0

 

വേറിട്ട വഴികളിലൂടെ യൂണിറ്റ് സൗഹൃദങ്ങളിലേക്ക്..!

 

മണ്ണാർക്കാട്

കരിമ്പ യൂണിറ്റ് യോഗത്തിന് പ്രവർത്തകർ എത്തിയത് രാവിലെ 9.45നാണ് ..!ചിറ്റൂരിലെ പൊൽപ്പുള്ളി യൂണിറ്റ് യോഗം കൂടിയത് ഉച്ചയ്ക്ക് 1. 15നാണ്..!

 ചിറ്റൂർ യൂണിറ്റ് പ്രവർത്തകർ ലത ടീച്ചറുടെ വീട്ടിൽ ഒത്തുകൂടിയത് രാത്രി 7.30നാണ്..! ആലത്തൂർ മേഖലയിലെ കുനിശ്ശേരി യൂനിറ്റിലെ മികച്ച പങ്കാളിത്തം…. അത്തിപ്പൊറ്റ യൂണിറ്റിൽ ആവേശത്തോടെ കാത്തുനിന്ന യുവത …….. കൊല്ലങ്കോട് മേഖലയിലെ യുവത്വത്തിൻ്റെ ചുറുചുറുക്കും,കൃത്യമായ ആസൂത്രണവും, മികച്ച പങ്കാളിത്തവും മുൻ നിര പ്രവർത്തകരുടെ സാന്നിദ്ധ്യവും …….. പാലക്കാട് മേഖലയിലെയും ഒറ്റപ്പാലം മേഖലയിലെയും മുതിർന്ന പ്രവർത്തകരുടെ കൂട്ടായ്മയും , ചർച്ചയും…….കുഴൽമന്ദം മേഖലയിലെ മാത്തൂർ യൂണിറ്റിൻ്റെ ബാനർ തയ്യാറാക്കിയുള്ള സ്വീകരണവും…… പരിഷത്തിനെ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന പട്ടാമ്പിയിലെ ലക്ഷ്മണേട്ടൻ, നിസ്വരുടെ “അഭയ”വും സാന്ത്വനവും ജീവിതമാക്കിയ കൃഷ്ണേട്ടൻ എന്നിവരെ വീട്ടിൽപ്പോയി കണ്ടതും……മണ്ണാർക്കാട് മേഖലയിലെ ആശയസംവാദങ്ങളും ആസൂത്രണവും……രണ്ട് സ്ക്വാഡുകളിലെയും പ്രവർത്തകർ ഒന്നിച്ച് കാഞ്ഞിരപ്പുഴയിൽ പുതിയ യൂണിറ്റ് തുടങ്ങാനുള്ള യോഗത്തിലേക്കുള്ള യാത്രയും …!വർഷങ്ങളായി തുടരുന്ന ചില ശീലങ്ങളിൽ നിന്നൊരു മാറ്റം..! ജില്ലയിലെ പല യൂണിറ്റുകളിലും സൗഹൃദ സന്ദർശനം നടത്തിയത് ഇത്തരത്തിലുള്ള പതിവില്ലാത്ത സമയങ്ങളിൽ ആണ്.മുന്നനുഭവങ്ങൾ ഇല്ലാത്തതുകൊണ്ട് ഒരു ദിവസം സംഘടന കമ്മിറ്റി അംഗങ്ങൾ യൂണിറ്റുകളിൽ സൗഹൃദ സന്ദർശനം നടത്തുക എന്ന ആശയത്തിൽ ആശങ്കകൾ ഉണ്ടായിരുന്നു.. ഒപ്പം പതിവിന് വിപരീതമായി അസമയത്തുള്ള യൂണിറ്റ് യോഗം ചേരൽ എത്രകണ്ട് വിജയിക്കുമെന്ന് ആശങ്കയും..! പക്ഷേ സംഘടനാ കമ്മിറ്റി, ഒരു ദിവസം ജില്ലയിലെ യൂണിറ്റുകളിൽ സൗഹൃദ സന്ദർശനം നടത്താനായി എടുത്ത വ്യത്യസ്തമായ തീരുമാനം ജില്ലയിലെ സംഘടനാ ചരിത്രത്തിലെ വേറിട്ട വഴിയായ ആത്മവിശ്വാസത്തിലാണ് എല്ലാവരും..! ഒരു യൂണിറ്റ് യോഗത്തിൽ നിന്ന് ആവേശത്തോടെ പുതിയ പ്രവർത്തകരടക്കം അടുത്ത യൂണിറ്റിലേക്കും ഒപ്പം ചേർന്നത് കൗതുകകരമായി..! സംസ്ഥാന സമ്മേളന പ്രവർത്തനങ്ങൾ സർഗാത്മകമായി ഞങ്ങൾ ഏറ്റെടുക്കുമെന്ന് പറയാതെ പറയുകയായിരുന്നു അവർ..!

 

കോഴിക്കോട് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിനെത്തുടർന്ന് ഒക്ടോ: 20 ന് 180 പേരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ജില്ലാ പ്രവർത്തക ക്യാമ്പ് കൂട്ടായ്മയുടെ ആവേശവും സംസ്ഥാന വാർഷികം ഏറ്റെടുക്കാനുള്ള ഊർജ്ജവും പ്രവർത്തകർക്ക് പകർന്നു നൽകി. പ്രവർത്തക ക്യാമ്പിൽ വെച്ച് ഒക്ടോ: 27 ന് ആദ്യഘട്ടത്തിൽ നടത്താൻ തീരുമാനിച്ച ‘“യൂനിറ്റ് സൗഹൃദ സന്ദർശനം “ ഒറ്റ ദിവസത്തിൽ തന്നെ 40 യൂനിറ്റുകളിൽ സംഘടിപ്പിക്കാൻ സാധ്യമായി. ജില്ലാ ഭാരവാഹികൾ +സംസ്ഥാന കമ്മിറ്റിയംഗങ്ങൾ + ജില്ലാക്കമ്മിറ്റിയംഗങ്ങൾ + മേഖല ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് സന്ദർശനങ്ങൾ നടന്നത്. യൂണിറ്റ് പ്രവർത്തകരുമായി ആശയസംവാദങ്ങൾ, ഭാവിപ്രവർത്തങ്ങളെ സംബന്ധിച്ചുള്ള ചർച്ചകൾ,യൂണിറ്റ് സംഗമങ്ങളുടെ ആസൂത്രണം, ഏറ്റെടുക്കേണ്ട സംസ്ഥാന വാർഷികാനുബന്ധപ്രവർത്തനങ്ങളുടെ വിശദീകരണം എന്നിവ നടന്നു…’ സൗഹൃദ സംവാദങ്ങൾ യൂണിറ്റ് പ്രവർത്തകർക്ക് ആവേശവും സന്തോഷവും ആത്മവിശ്വാസവുമേകി. ഒക്ടോബർ 31 ന് മുമ്പ് ജില്ലയിലെ മുഴുവൻ യൂനിറ്റുകളിലും 

സൗഹൃദ സന്ദർശനം പൂർത്തിയാക്കും

 

 കാതോർത്തിരിക്കുക.കാലം വിളിക്കുന്നു …* 

 നാടാകെ കാത്തിരിക്കുന്നു…!!

 

Leave a Reply

Your email address will not be published. Required fields are marked *