കേന്ദ്ര സർക്കാരിൻ്റെ മരുന്ന് വില വർദ്ധനവിന് എതിരെ ജനകീയ പ്രതിരോധകൂട്ടായ്മ

0

28/10/24  തൃശൂർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ, ഒല്ലുക്കര മേഖലകൾ സംയുക്തമായി 2024 ഒക്ടോബർ 28 തിങ്കളാഴ്ച രാവിലെ 10മണിക്ക്,  തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ കേന്ദ്ര സർക്കാരിൻ്റെ മരുന്ന് വില വർദ്ധനവിന് എതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു.
പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സി.ബാലചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ തൃശൂർ മേഖല സെക്രതൃശൂർ ജില്ലാട്ടറി ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു. KMSRA സംസ്ഥാന കമ്മിറ്റി അംഗം ശ്രീ റോഷിത്.എസ്.ഉത്ഘാടനം നിർവഹിച്ചുകൊണ്ട് മരുന്ന് മേഖലയിലെ അശാസ്ത്രീയമായ പ്രവണതകൾ ചൂണ്ടിക്കാട്ടി സംസാരിച്ചു.  ജനകീയ പ്രതിരോധത്തിൻ്റെ അനിവാര്യത ചൂണ്ടിക്കാട്ടി KSSP ജില്ലാ പ്രസിഡണ്ട് സി.വിമലടീച്ചർ, K.R.ജനാർദനൻ മാഷ്, ഹരിദാസ്മാഷ്,സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജോസെക്രട്ടറിസോമൻ കാര്യാട്ട് നന്ദി പ്രകാശിപ്പിച്ചു. മരുന്ന് വില വർധനവിൻ്റെ കാര്യ കാരണങ്ങൾ പ്രതിപാദിക്കുന്ന നോട്ടീസ് വിതരണം ചെയ്തു.
കോലഴി മേഖല
ആസ്തമ, ക്ഷയം, ഹൃദ്രോഗം, മാനസികാരോഗ്യപ്രശ്നമായ ബൈപോളാർ ഡിസോർഡർ, ഗ്ലക്കോമ തുടങ്ങിയ അസുഖങ്ങളുടെ ചികിത്സക്കുള്ള എട്ട് അവശ്യമരുന്നുകളുടെ വില കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ചത്. തൃശ്ശൂർ ഗവ.മെഡികോളേജിൽ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം അവണൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ സമാപിച്ചു.
പരിഷത്ത് ആരോഗ്യ വിഷയസമിതി ജില്ലാ വൈസ് ചെയർമാനും മുൻ കേന്ദ്രനിർവാഹക സമിതി അംഗവുമായ ടി.സത്യനാരായണൻ ഉദ്ഘാടനം ചെയ്തു. കോലഴി മേഖലാപ്രസിഡണ്ട് പ്രീത ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖലാസെക്രട്ടറി വി.കെ.മുകുന്ദൻ, ട്രഷറർ എം.എൻ. ലീലാമ്മ എന്നിവർ സംസാരിച്ചു.
മെഡിക്കൽ കോളേജ് പരിഷത്ത് യൂണിറ്റ് സെക്രട്ടറി കവിത പി. വേണുഗോപാൽ, അവണൂർ യൂണിറ്റ് സെക്രട്ടറി പി.നന്ദൻ, കോലഴി യൂണിറ്റ് സെക്രട്ടറി ടി.എൻ.ദേവദാസ് , പി.വി.സൈമി, ഹെർബർട്ട് ആൻ്റണി, മധു വെള്ളാനി, ആൻ്റോ പേരാമംഗലത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.
പെരിഞ്ഞനം
ഔഷധവില വർധനക്കെതിരെ പെരിഞ്ഞനം സാമൂഹികരോഗ്യകേന്ദ്രത്തിന് സമീപം സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ ശ്രീ കെ എം ബേബി സംസാരിച്ചു.
പുത്തൻചിറ
കേന്ദ്ര സർക്കാർ അവശ്യമരുന്നുകളുടെ വില വർദ്ധിപ്പിച്ചതിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുത്തൻചിറ മേഖല പുത്തൻചിറ CHC ക്ക് മുൻപിൽ പ്രതിരോധ കൂട്ടായ്മ  നടത്തി.
.

Leave a Reply

Your email address will not be published. Required fields are marked *