പൊരുതുന്ന പാലസ്തീന്‍ ഐക്യദാർഢ്യം

കോഴിക്കോട്: പൊരുതുന്ന പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റ് പരിസരത്ത് പരിഷത്ത് ജില്ലാ കമ്മറ്റി പാലസ്തീന്‍ ഐക്യദാർഢ്യം പരിപാടി സംഘടിപ്പിച്ചു. വി. കെ. ചന്ദ്രൻ്റെ അധ്യക്ഷതയിൽ പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഹരീഷ് ഹർഷ യുദ്ധവിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു. മെജീഷ്യൻ രാജീവ് മേമുണ്ട വെള്ളരി പ്രാവിനെ പറത്തിക്കൊണ്ട് സമാധാന സന്ദേശ മാജിക്ക് അവതരിപ്പിച്ചു. പി. നിതിൻ മുദ്രാഗീതം ചൊല്ലിക്കൊടുത്തു. പി. ബിജു, ഇ. ടി. സുജാത എന്നിവർ സംസാരിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി. കെ. സതീശ്, പി. എം. വിനോദ് കുമാർ ജില്ലാ ട്രഷറർ സി. സത്യനാഥൻ, പി. ശ്രീനിവാസൻ, ഇ. അശോകൻ, പി. കെ. മുരളി, പി. സൂരജ് എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.