നാടും കാടുമറിഞ്ഞ് ബാലോത്സവം

0

ഉത്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ കെ. രമ്യ

പരപ്പ :

പുലിയം കുളം കരിമിൻ്റെ കാട്ടിൽ നടന്ന പ്രകൃതി നടത്തത്തിന് ആനന്ദൻ പേക്കടം നേതൃത്വം

ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദിയുടെ നേതൃത്വത്തിൽ പരപ്പ പ്രതിഭാനഗറിൽ നടന്ന ബാലോത്സവം കുട്ടികൾക്ക് നാടും കൃഷിയും കാടും അറിയാനുള്ള ഇടമായി .
രണ്ടു ദിവസമായി നടന്ന കേമ്പിൽ പരപ്പയിലെ 40 കുട്ടികളും കാഞ്ഞങ്ങാട് നിന്നുള്ള 10 കുട്ടികളും പങ്കെടുത്തു . പുലിയം കുളം കരിമിൻ്റെ കാട്ടിൽ നടന്ന പ്രകൃതി നടത്തത്തിന് ആനന്ദൻ പേക്കടം നേതൃത്വം നൽകി. കരിം പുലിയംകുളം കുട്ടികളുമായി സംവദിച്ചു. കരിച്ചേരി കുഞ്ഞമ്പുനായരുടെ കൃഷിയിട സന്ദർശനത്തിൽ വിത്ത് ഉല്പാദനം മുതൽ വന്യമൃഗശല്യം വരെ യുള്ള വിഷയങ്ങൾ ചർച്ചയായി. ഷൈജുബിരിക്കുളത്തിൻ്റെ പാട്ട് പാടാം പരിപാടിയോടെയാണ് കേമ്പിന് തുടക്കം കുറിച്ചത്. തുടർന്ന് ചിത്ര. കെ – പ്രവൃത്തിപരിചയം,പ്രദീപ് കൊടക്കാട് അനിൽകുമാർ – പരീക്ഷണങ്ങൾ, ജോയ്സ് ജോസഫ് – ഗണിതം എന്നിവയിൽ പരിശീലനം നൽകി. ഒ.പി.ചന്ദ്രൻ നേതൃത്വം നൽകിയ അഭിനയക്കളരി നാടകം, സ്ക്കിറ്റ് ,ഏകാഭിനയം, മിമിക്രി എന്നിവയിൽ പുത്തനറിവ് നൽകുന്നതായിരുന്നു.
ഗ്രാമപഞ്ചായത്ത് മെമ്പർ കെ. രമ്യ ഉത്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.ടി.കാർത്ത്യായനി ,സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ, ട്രഷറർ പ്രേംരാജ് , ബാലവേദി കൺവീനർ കെ. രമേശൻ ,വി. ബാലകൃഷണൻ , ബി.കെ. സുരേഷ്, എ.ആർ. വിജയകുമാർ എന്നിവർ ആശംസകൾ നേർന്നു. കെ.ശ്രീധരൻ അധ്യക്ഷം വഹിച്ചു. എം. വി. പുരുഷോത്തമൻ സ്വാഗതവും പി.ബാബുരാജൻ നന്ദിയും പറഞ്ഞു. കെ.വി.തങ്കമണി, വിനോദ് പന്നിത്തടം, കെ.ടി ദാമോദരൻ, ആനന്ദ്, സായ് പ്രകാശ് ,അക്ഷയ് ധനേഷ് ,നീതി.ടി, അമൽ തങ്കച്ചൻ ,മാധവൻ പ്രതിഭനഗർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *