പരിഷത്ത് എറണാകുളം ജില്ലാ സമ്മേളനത്തിനായി വെമ്പിള്ളി പാട ശേഖരത്തിൽ നെൽകൃഷി ആരംഭിച്ചു.

0

പള്ളിക്കര : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ സമ്മേളനം , 2025 ഏപ്രിലിൽ കോലഞ്ചേരി മേഖലയിൽ വച്ച് നടക്കുകയാണ്. സമ്മേളന പ്രതിനിധികളുടെ ഭക്ഷണത്തിന് ആവശ്യമായ നെല്ലും ,കപ്പയും , പച്ചക്കറികളും, പരിഷത്ത് യൂണിറ്റുകളുടെ നേതൃത്വത്തിൽ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന കൃഷിയിലൂടെയാണ് ശേഖരിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് വെമ്പിള്ളി പാടശേഖരത്തിൽ നടക്കുന്ന നെൽകൃഷിയുടെ വിത്ത് വിത ഉദ്ഘാടനം പരിഷത്ത് ജില്ലാ സെക്രട്ടറി ടി. പി. വർഗീസ് നിർവഹിച്ചു .മേഖല പ്രസിഡണ്ട് പി കെ അലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽമേഖലാ സെക്രട്ടറി പത്മകുമാരി കെ ആർ സ്വാഗതവും യൂണിറ്റ് പ്രസിഡണ്ട് കെ ജെ ജോർജ് നന്ദിയും രേഖപ്പെടുത്തി. 

പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡണ്ട് പി കെ വാസു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ ഓ ബാബു, ലെവിൻ ജോസഫ്, കർഷകസംഘം കോലഞ്ചേരി ഏരിയ സെക്രട്ടറി എൻ എം അബ്ദുൽ കരീം, പാടശേഖരസമിതി പ്രസിഡണ്ട് എൽദോ എന്നിവർ ആശംസകളും നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *