പരിഷത്ത്  സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് കുമ്പളേരിയിൽ സമാപിച്ചു

0

പരിഷത്ത് സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് – വയനാട് ജില്ലയിലെ ആദ്യ ക്യാമ്പ് ആഗസ്റ്റ് 5, 6 തീയ്യതികളിൽ കുമ്പളേരിയിൽ വച്ച് നടന്നു.

പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.കെ ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

06 ആഗസ്റ്റ് 2023

വയനാട്

സുൽത്താൻ ബത്തേരി:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്ര ജൂബിലി സമ്മേളനത്തിൽ പ്രഖ്യാപിച്ച 50 സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളിൽ  വയനാട് ജില്ലയിലെ ആദ്യ ക്യാമ്പ് ആഗസ്റ്റ് 5, 6 തീയ്യതികളിൽ

” ലിംഗ തുല്യത – വികസിക്കുന്ന മാനങ്ങൾ ” സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ സി.പി.സുരേഷ് ബാബു ക്ലാസ് നയിക്കുന്നു.

കുമ്പളേരിയിൽ വച്ച് നടന്നു. ആഗസ്റ്റ് 5 ഞായറാഴ്ച്ച രാവിലെ പരിഷത്ത്  കേന്ദ്ര നിർവ്വാഹക സമിതി അംഗം പി.കെ.ബാലകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.പി സന്തോഷ് ആധ്യക്ഷത വഹിച്ചു. കെ.ബിജോ പോൾ സ്വാഗതം ആശംസിച്ചു. 2 ദിവസങ്ങളിലായി നടന്ന സംഘടനാ വിദ്യാഭ്യാസ ക്ലാസുകൾക്ക് കേന്ദ്ര നിർവ്വാഹകസമിതി അംഗങ്ങളായ സി.പി.സുരേഷ് ബാബു,ശാലിനി തങ്കച്ചൻ, പി സുരേഷ് ബാബു, പരിഷത്ത് ജില്ലാ സെക്രട്ടറി പി.അനിൽ കുമാർ, വികസന വിഷയസമിതി കൺവീനർ പ്രൊഫ.കെ.ബാലഗോപാലൻ, ഐ.ടി ഉപസമിതി കൺവീനർ എം.എം ടോമി, കെ.കെ സുരേഷ്കുമാർ, എന്നിവർ നേതൃത്വം നൽകി. നിർവ്വാഹക സമിതി അംഗം ശാലിനി തങ്കച്ചൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലാഡിസ് സ്കറിയ  ചെയർ പേഴ്സണും, പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ.ബിജോ പോൾ കൺവീനറുമായ സ്വാഗത സംഘം ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *