കണ്ണൂർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതിയുടെയും കണ്ണൂർ എസ്.എൻ കോളേജ് NSS 20, 21 യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ബസ് സ്റ്റാൻഡിൽ സമാധാനസംഗമം നടന്നു. ഹിരോഷിമാ ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന പരിപാടി കണ്ണൂർ എം.എൽ.എ.ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു .വൻ ബാനർ ചിത്രം, മുഖാവരണം, സഡാക്കോ കൊക്ക് നിർമാണം എന്നിവയും യുദ്ധവിരുദ്ധ ഗാനാലാപനവും നടന്നു .തുടർന്ന് കുട്ടികൾ നിർമ്മിച്ച കലാരൂപങ്ങളുമായി ടൗണിൽ റാലി നടന്നു.യോഗത്തിൽ NSS പ്രോഗ്രാം കോ.ഓഡിനേറ്റർ ഇ .ശ്രീലത സ്വാഗതവും പരിഷത്ത് ജില്ലാ സിക്രട്ടറി പി.ടി.രാജേഷ് നന്ദിയും പറഞ്ഞു. കെ.പി.പ്രദീപ് കുമാർ, സുരേന്ദ്രൻ കടമ്പേരി, പി.വനജ, യദുനാഥ്, പി.സി.സുരേഷ് ബാബു എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പി.വി.രഹന, പി.കെ.സുധാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *