അടൂർ മേഖലയിൽ ലോക ഗ്രാമീണ വനിതാ ദിനാചരണം

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഹരിത കർമ്മ സേന, ഗ്രാമപഞ്ചായത്ത് സി ഡി എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ യോഗം സംഘടിപ്പിച്ചു.
ഗ്രാമീണ സ്ത്രീകളുടെ അന്താരാഷ്ട്ര ജനാചരണ വേളയിൽ ഹരിത കർമ്മ സേന യുടെ സാമൂഹിക പ്രസക്തി യെക്കുറിച്ച് ക്ലാസ് നടന്നു.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ മാലിന്യമുക്തമാക്കുന്നതിനും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ പങ്കുവെച്ചു.
ഗ്രാമീണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ തലത്തിൽ പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

23/10/2023

പത്തനംതിട്ട/അടൂർ: അടൂർ മേഖലയിൽ ലോക ഗ്രാമീണ വനിതാ ദിനാചരണം പള്ളിക്കൽ പഞ്ചായത്തിലെ ആലുംമൂട് കുടുംബശ്രീ ഹാളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗങ്ങളുടെയും ഹരിത കർമ്മ സേന, ഗ്രാമപഞ്ചായത്ത് സി ഡി എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പതിനാറാം തീയതി മൂന്നു മണിക്ക് നടന്നു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീന റെജിയുടെ അധ്യക്ഷതയിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു.

ഗ്രാമീണ സ്ത്രീകളുടെ അന്താരാഷ്ട്ര ജനാചരണ വേളയിൽ ഹരിത കർമ്മ സേന യുടെ സാമൂഹിക പ്രസക്തി യെക്കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം പ്രൊഫസർ തോമസ് ഉഴു വത്ത് ക്ലാസ് നയിച്ചു.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളെ മാലിന്യമുക്തമാക്കുന്നതിനും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങൾ പങ്കുവെച്ചുകൊണ്ട് മേഖലാ വൈസ് പ്രസിഡന്റ് ശ്രീ ഇ എൻ വാസുദേവൻ സംസാരിച്ചു.

ഗ്രാമീണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ തലത്തിൽ പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ശ്രീമതി കെ ശാന്തയും പ്രതികരിച്ചു.പരിഷത്ത് പ്രവർത്തകരായ ശ്രീമതി ഇന്ദിര , ശ്രീമതി ആശ , ശ്രീ ബാബുരാജ്, ശ്രീ രാധാകൃഷ്ണൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ രാധാകൃഷ്ണനൻ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *