ത്രിശൂർ ജില്ലാ സമ്മേളന- സംഘാടക സമിതി രൂപീകരണ യോഗം

0

23/10/23 ത്രിശൂർ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അറുപത്തൊന്നാമത് ത്രിശൂർ ജില്ലാ സമ്മേളനം 2024 ഫെബ്രുവരി തിയ്യതികളിൽ എടത്തിരുത്തി കെ സി കാളിക്കുട്ടി സ്മാരക സാംസ്കാരിക നിലയത്തിൽ വെച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി രൂപീകരണ യോഗം പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ചന്ദ്രബാബു അദ്ധ്യക്ഷനായ ചടങ്ങിൽ മതിലകം ബ്ലോക്ക് പ്രസിഡണ്ട് സി ഗിരിജ, പരിഷത്ത് സംസ്ഥാന സെക്രട്ടേറി പ്രദോഷ് പി, ജില്ലാ സെക്രട്ടറി പി എസ് ജൂന, വി കെ ജ്യോതി പ്രകാശ്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ഫൽഗഉണൻ, നൗമി പ്രസാദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ആർ നിഖിൽ, സജീഷ് സത്യൻ, പരിഷത്ത് മേഖല പ്രസിഡണ്ട് എൻ എൻ അനിലൻ, സെക്രട്ടറി ടി മനോജ് ട്രഷറർ എം രാഗിണി, യൂണിറ്റ് സെക്രട്ടറി എൻ ആർ ഖാൻ ജൂലിയറ്റ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *