പ്രഥമശുശ്രൂഷയുടെ ബാലപാഠങ്ങളുമായി ജനങ്ങളിലേക്ക് – പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ സാക്ഷരത പരിപാടി
10 ഡിസംബര്‍ 2023 / കണ്ണൂര്‍
പെരളശ്ശേരി: പെരളശ്ശേരി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ പ്രഥമ ശുശ്രൂഷ സാക്ഷര ഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രഥമശുശ്രൂഷയുടെ ബാലപാഠങ്ങൾ ജനങ്ങൾക്ക് പകർന്നു നൽകുന്ന ഫസ്റ്റ് എയ്ഡ് സ്കൂൾ ആരംഭിച്ചു. പഞ്ചായത്തിലെ ഓരോ വീട്ടിലെയും ഒരാളെ എങ്കിലും പ്രഥമ ശുശ്രൂഷയുടെ പാഠങ്ങൾ പരിശീലിപ്പിക്കുന്ന പരിപാടിയാണ് ആരംഭിച്ചിട്ടുള്ളത്. എൽസിഡി പ്രോജക്ടർ ഉപയോഗിച്ചു കൊണ്ടുള്ള ക്ലാസുകളും പ്രഥമ ശുശ്രൂഷ സംബന്ധിച്ച വീഡിയോകൾ പ്രദർശിപ്പിച്ചുകൊണ്ടുമാണ് ക്ലാസുകൾ. ആപത്ഘട്ടത്തിൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയുടെ പ്രായോഗിക പരിശീലനവും ഫസ്റ്റ് എയ്ഡ് സ്കൂളിൽ വെച്ച് നൽകുന്നു. പഞ്ചായത്തിലെ 8000 വീടുകളിലെ ഒരാൾക്കെങ്കിലും പരിശീലനം നൽകുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യഘട്ടമായി ഇതിനകം 30 ബാച്ചുകൾ ആയി 1200 വീടുകളെ പ്രതിനിധീകരിച്ച് ആയിരത്തിലധികം പേർ പങ്കെടുത്തു.എകെജി മെമ്മോറിയൽ കോ- ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിംഗ് മാവിലായി, നഴ്സിംഗ് സ്കൂൾ, പെരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഫസ്റ്റ് എയ്ഡ് സ്കൂൾ ആരംഭിച്ചിട്ടുള്ളത്. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാണ് ക്ലാസുകൾ എടുക്കുന്നത്.
വിവിധ വാർഡുകളിലായി നടന്ന പരിശീലനത്തിൽ സതീശൻ കസ്തൂരി, രമ്യ, ഹെൽത്ത് സൂപ്പർവൈസർ രാജു എംകെ, വത്സല ജെ എച്ച് ഐ, ശ്യാം കൃഷ്ണെ എ വി,ശീതൾ പി എ,ഋഷിക കെ എം, ശ്രീഷ ഒ കെ, ഗോപിക എൻ, ആദർശ് എ പി, അശ്വനി പി, ആരതി വി വി, അനുഗ്രഹ സി, അനുപ്രിയ കെ വി, ഐശ്വര്യ പിയൂസ്, അഞ്ജന തോമസ്, അനിട ആൻറണി, അനഘ കെ ടി, റിയ മോൾ , അഞ്ജലി ജോർജ്, അൻജു രാജു,ഹെന്നാ ഷെറിൻ, ദേവിക എൻ പി, അർഷ പി, അനില കെ എസ്, ഹെൽന എ എസ്, ജിംന സാജൻ, കരിഷ്മ, മറിയം നിപുണ്യ, മന്യ, കാവ്യ, എയ്ഞ്ചൽ, അപർണ ജോണി, സിൻഷാ സി, അനിട തോമസ്, ആദിത്യ ബാലകൃഷ്ണൻ, സാന്ദ്ര സാബു വർഗീസ്, വിസ്മയ കെ ബാബു, സോനാ ബേബി, ശ്രേയ പി വി, കൃഷ്ണജ കെവി, അക്ഷയ ഒ, ആതിര സുരേഷ്, അഞ്ജന ടി കെ, അഷ്ന ബെന്നി, അശ്വതി ടി എം, അഞ്ജിത എം, ആര്യ പി എസ്, നന്ദന എം തുടങ്ങിയവരാണ് പരിശീലനം നൽകിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ സുഗതൻ, പഞ്ചായത്ത് അംഗം ഇ വി പവിത്രൻ, എം ബേബി ധന്യ, കെ വി സവിത, ഇ സുരേശൻ,കെ വി ദിലീപ് കുമാർ,രേഷ്മ സി,ശ്രീജ വി,പി സുനിതൻ, അശോകൻ എം കെ,പി എം ബാബു , എംപി ധന്യ റാം, ഭവാനി, സീനത്ത്, പ്രമോദ് വി വി, കെ സി രഘുനാഥൻ തുടങ്ങിയവർ ഫസ്റ്റ് എയ്ഡ് സ്കൂളിന് നേതൃത്വം നൽകി. കണ്ണൂർ ജില്ലയിലെ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിനു വേണ്ടി
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതി വിപുലമായ പരിശീലന പരിപാടി മുന്നൊരുക്കങ്ങൾക്കായി സംഘടിപ്പിച്ചിരുന്നു. ഡോ. കെ.ജി.രാധാകൃഷ്ണൻ , ഡോ. അനുശ്രീ ഡോ. സരിൻ , സുരേഷ് ബാബു അരിക്കോട്, സതീശൻ കസ്തൂരി, പരിഷത്ത് കണ്ണൂർ ജില്ലാ ഭാരവാഹികൾ, എടക്കാട് മേഖലയിലെ പ്രവർത്തകർ , PHC യിലെ ഡോക്ടർമാർ , ആരോഗ്യ പ്രവർത്തകർ , വാർഡുതല പ്രവർത്തകർ പരിപാടികളിൽ പങ്കാളിയായി. നേരത്തേ പരിശീലന പരിപാടി മുൻ എം.എൽ എ . എം.വി ജയരാജൻ മാവിലായി നേഴ്സിങ്ങ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പസിഡണ്ട് എ.വി ഷീബ അധ്യക്ഷത വഹിച്ചു