“മനോഹരമായ മാനന്തവാടി” ക്യാമ്പയിന് തുടക്കമായി
മാനന്തവാടി പ്രദേശത്തെ മാലിന്യ ഹോട്ട്സ്പോട്ടു കൾ കണ്ടെത്തി പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരു കയും, കണ്ടെത്തുന്ന ഇടങ്ങൾ വൃത്തിയാക്കുകയും, ബോധവൽ ക്കരണം സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് മനോഹരമായ മാനന്തവാടി – ക്യാമ്പയിന്റെ ഉദ്ദേശം.
17 ഡിസംബർ 2023
വയനാട്
മാനന്തവാടി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മാനന്തവാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “മനോഹരമായ മാനന്തവാടി” ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ഉദ്ഘാടനം കിലയുടെ ജില്ല ഫെസിലിറ്റേറ്റർ പി.ടി. ബിജു നിർവഹിച്ചു. മാനന്തവാടി പ്രദേശത്തെ മാലിന്യ ഹോട്ട്സ്പോട്ടു കൾ കണ്ടെത്തി പൊതു സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരു കയും, കണ്ടെത്തുന്ന ഇടങ്ങൾ വൃത്തിയാക്കുകയും, ബോധവൽ ക്കരണം സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശം. ക്യാമ്പയിനിന്റെ ഭാഗമായി ആദ്യ മാലിന്യ ഹോട്ട്സ്പോട്ട് എൻ.ജി.ഒ. ക്വാട്ടേഴ്‌സ് റോഡിൽ കണ്ടെത്തുകയും റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.
എൻ. ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. ജഗദീഷ് , പുരോഗമന കലാ സാഹിത്യ സംഘം മേഖല സെക്രട്ടറി ഒ.കെ രാജു , കെ.എസ്.ടി.എ നേതാവ് രശ്മി ടീച്ചർ , പി.സുരേഷ് ബാബു, പി.സി. ജോൺ , കെ.വി. രാജു എന്നിവർ സംസാരിച്ചു. കെ.കെ. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി കെ.ബി. സിമിൽ സ്വാഗതം പറഞ്ഞു.