പ്രതിരോധ കൺവൻഷൻ
പുതിയ നയം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിനും കാരണമാകും. ഇത് സർവ്വകലാശാലകളുടെയും കോളേജുകളുടെയും സ്വയംഭരണം നഷ്ടപ്പെടുത്തുകയും വിദ്യാഭ്യാസത്തെ കേന്ദ്രീകൃതമാക്കുകയും ചെയ്യും.

ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ. ആർ വിജയമോഹനൻ കൺവൻ ഷൻ ഉദ്ഘാടനം ചെയ്യുന്നു
26/09/2023
പത്തനംതിട്ട-മല്ലപ്പള്ളി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ല മല്ലപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ വി ദ്യാഭ്യാസ പ്രതിരോധ കൺവൻ ഷൻ നടത്തി. പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രവസ്തുതകളും ശാസ്ത്രാശയങ്ങളും വെട്ടിമാറ്റുമ്പോൾ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ. ആർ വിജയമോഹനൻ കൺവൻ ഷൻ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സമിതി മേഖലാ സെക്രട്ടറി റോയി പി ചാണ്ടി അധ്യക്ഷനായി. പരിഷത്ത് ജില്ലാസെക്രട്ടറി രമേശ് ചന്ദ്രൻ ഭാവി പ്രവർത്തനങ്ങൾ വി ശദീകരിച്ചു. മേഖലാ സെക്രട്ടറി പി എൻ രാജൻ വിദ്യാഭ്യാസ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അം ഗം ജി അനിൽകുമാർ, നകുൽ ജി ചന്ദ്രൻ (കെഎസ്ടിഎ), മേഖലാ കമ്മിറ്റിയംഗം വിനയ സാഗർ എന്നിവർ സംസാരിച്ചു.