യുവസമിതി:ശാസ്ത്ര കളിപ്പാട്ട നിർമ്മാണ പരിശീലന ക്യാമ്പ്

0

അടിസ്ഥാന ശാസ്ത്രം കുട്ടികൾക്ക് ലളിതമായി പരിചയപ്പെടുത്തുന്നതിനുള്ള വിവിധ ഉപകരണങ്ങളാണ് നിർമ്മിച്ചത്. ജില്ലാ സയൻസ് സെമിനാറിൽ സമ്മാനം നേടിയ യുവസമിതി പ്രവർത്തക ജിതയ്ക്ക് യുവസമിതി ജില്ലാ കമ്മിറ്റി പുസ്തകങ്ങൾ സമ്മാനിച്ചു.

25/09/2023

പന്തളം : പത്തനംതിട്ട ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ ശാസ്ത്ര കളിപ്പാട്ട നിർമ്മാണ പരിശീലന ക്യാമ്പ് നടത്തി. പന്തളത്ത് മുതിർന്ന പരിഷത്ത് പ്രവർത്തകരായ ജി ബാലകൃഷ്ണൻ നായർ, ടിആർ രത്നം എന്നിവരുടെ വസതിയിൽ ആണ് ക്യാമ്പ് നടന്നത്. മുതിർന്ന ഫിസിക്സ് അദ്ധ്യാപകൻ  G ബാലകൃഷ്ണൻ നായർ പരിശീലനം നയിച്ചു. അടിസ്ഥാന ശാസ്ത്രം കുട്ടികൾക്ക് ലളിതമായി പരിചയപ്പെടുത്തുന്നതിനുള്ള വിവിധ ഉപകരണങ്ങളാണ് നിർമ്മിച്ചത്. ജില്ലാ സയൻസ് സെമിനാറിൽ സമ്മാനം നേടിയ യുവസമിതി പ്രവർത്തക ജിതയ്ക്ക് യുവസമിതി ജില്ലാ കമ്മിറ്റി പുസ്തകങ്ങൾ സമ്മാനിച്ചു. വിഎൻ അനിൽ, ദീപ്തി വാസുദേവൻ, എം എസ് പ്രവീൺ, അഖിൽമോൻ,എബിൻ ബാബുജി,അലിൻ്റ ജെ ബി , സന്ദേശ്, അശ്വതി, ലക്ഷ്മി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

വാഴമുട്ടം നാഷണൽ യുപി സ്കൂളിൽ ശാസ്ത്ര കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തി കുട്ടികളോട് സംവദിക്കുന്ന ഏകദിന പരിപാടി നടത്താൻ ക്യാമ്പ് തീരുമാനം എടുത്തു. JB അലിൻ്റ ക്യാമ്പിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *